കേരളം

kerala

ETV Bharat / bharat

നിയമസഭാ സമ്മേളനം: ഗവർണറുടെ നടപടി ഭരണഘടനാപരമായി തെറ്റാണെന്ന് പി.ഡി.ടി ആചാരി

" ഇത് ഭരണഘടനാപരമായി തെറ്റാണ്. നിയമസഭ വിളിച്ചുകൂട്ടുന്ന കാര്യം ഗവർണർക്ക് തള്ളിക്കളയാനാവില്ല". നിയമസഭ വിളിച്ചുകൂട്ടാൻ മന്ത്രിസഭയുടെ ശുപാർശ പ്രകാരം പ്രവർത്തിക്കണമെന്ന് മുൻ ലോക്‌സഭ സെക്രട്ടറി ജനറൽ പി.ടി.ടി ആചാരി ഇ.ടി.വി ഭാരതിനോട് പറഞ്ഞു.

Farm law protest  Kerala Assembly session for resolution against Farm laws  Kerala Governor Arif Mohammad Khan  Kerala against farm laws  പ്രത്യേക സമ്മേളനം  ഗവർണർ  കേരള വാർത്തകൾ  ന്യൂഡൽഹി  കേരള ഗവർണർ  ഗവർണർ നിരസിച്ചത് ഭരണഘടനാപരമായി തെറ്റാണെന്ന് പി.ടി.ടി ആചാരി
ഗവർണർ നിരസിച്ചത് ഭരണഘടനാപരമായി തെറ്റാണെന്ന് പി.ഡി.ടി ആചാരി

By

Published : Dec 24, 2020, 3:22 PM IST

ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾക്കെതിരായ പ്രമേയം പാസാക്കാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ്യം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിരസിച്ചത് ഭരണഘടനാപരമായി തെറ്റാണെന്ന് മുൻ ലോക്‌സഭ സെക്രട്ടറി ജനറൽ പി.ഡി.ടി ആചാരി.

ഗവർണർ നിരസിച്ചത് ഭരണഘടനാപരമായി തെറ്റാണെന്ന് പി.ടി.ടി ആചാരി

“ഇത് ഭരണഘടനാപരമായി തെറ്റാണ്. നിയമസഭ വിളിച്ചുകൂട്ടുന്ന കാര്യം ഗവർണർക്ക് തള്ളിക്കളയാനാവില്ല. നിയമസഭ വിളിച്ചുകൂട്ടാൻ മന്ത്രിസഭയുടെ ശുപാർശ പ്രകാരം പ്രവർത്തിക്കണം. നിയമസഭാ സമ്മേളനത്തിന്‍റെ തീയതികൾ നിശ്ചയിക്കേണ്ടത് അവരുടെ അവകാശമാണ്, അവർ ഒരു പ്രത്യേക തീയതി ശുപാർശ ചെയ്യുമ്പോൾ ഗവർണർ അത് അംഗീകരിക്കുകയും അദ്ദേഹം നിയമസഭ വിളിക്കുകയും വേണം". പി.ഡി.ടി ആചാരി ഇ.ടി.വി ഭാരതിനോട് പറഞ്ഞു.

നിരവധി സുപ്രീം കോടതി വിധിന്യായങ്ങൾ ഭരണഘടനാ വ്യവസ്ഥയെ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് ആചാരി പറഞ്ഞു. മന്ത്രിസഭയുടെ ശുപാർശ പ്രകാരം ഗവർണർ ഇക്കാര്യത്തിൽ പ്രവർത്തിക്കേണ്ടി വരുമെന്നതിൽ സംശയമില്ല. മന്ത്രിസഭ ശുപാർശ ചെയ്ത നിയമസഭ വിളിക്കാൻ ഗവർണർ വിസമ്മതിച്ച ഒരു സന്ദർഭവും ഞാൻ ഓർക്കുന്നില്ലെന്നും മുൻ ലോക്സഭാ സെക്രട്ടറി ജനറൽ പറഞ്ഞു. നിയമസഭാ സമ്മേളനത്തിനായി സർക്കാർ നിർദ്ദേശിച്ച തീയതിക്ക് പകരം മറ്റൊരു തീയതി രാജസ്ഥാനിൽ ഗവർണർ നിർദ്ദേശിച്ചിരുന്നു.

പ്രത്യേക നിയമസഭാ സമ്മേളനം അനുവദിക്കേണ്ടതില്ലെന്ന തീരുമാനം ഖേദകരമാണെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർക്ക് അയച്ച കത്തിൽ പരാമർശിച്ചു. ഡിസംബർ 21 ന് നിയമസഭാ യോഗം വിളിക്കാൻ മന്ത്രിസഭ ഗവർണറെ ശുപാർശ ചെയ്തിരുന്നുവെങ്കിലും നിയമസഭ വിളിക്കുന്നതിന്‍റെ ഉദ്ദേശത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ച ശേഷം ഗവർണർ ശുപാർശ നിരസിച്ചിരുന്നു.

ABOUT THE AUTHOR

...view details