ന്യൂഡൽഹി: രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് നൽകിയ ഹൈക്കോടതി വിധിക്കെതിരെ പിജെ ജോസഫ് നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. ഇതോടെ രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് സ്വന്തമായി. രണ്ടില ചിഹ്നം ഉപയോഗിക്കാൻ ജോസ് കെ മണി വിഭാഗത്തിന് അർഹതയുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറയും തെരഞ്ഞെടുപ്പ് കമ്മിഷണർ സുശീൽ ചന്ദ്രയും നേരത്തെ അറിയിച്ചിരുന്നു.
'രണ്ടില' ജോസ് വിഭാഗത്തിന് തന്നെ; ജോസഫിന്‍റെ അപ്പീല്‍ സുപ്രീംകോടതി തള്ളി - Kerala Congress (M)
രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് നൽകിയ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ തീരുമാനം ശരി വെച്ച ഹൈക്കോടതി വിധിക്കെതിരെ ആണ് പിജെ ജോസഫ് സുപ്രീം കോടതിയെ സമീപിച്ചത്
രണ്ടില ചിഹ്നം; പിജെ.ജോസഫിന്‍റെ അപ്പീൽ തള്ളി സുപ്രീം കോടതി
രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് നൽകിയ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ തീരുമാനം ശരി വെച്ച ഹൈക്കോടതി വിധിക്കെതിരെ ആണ് പിജെ ജോസഫ് സുപ്രീം കോടതിയെ സമീപിച്ചത്. മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാനാണ് പിജെ ജോസഫിന് വേണ്ടി കോടതിയിൽ ഹാജരായത്.
Last Updated : Mar 15, 2021, 9:01 PM IST