ഭരണഘടനയുടെ അടിസ്ഥാന സ്വഭാവം പോലും ആക്രമിക്കപ്പെടുമ്പോള്‍ പ്രതിരോധത്തിൽ ഉറച്ചുനിൽക്കാനുള്ള പ്രതിജ്ഞ പുതുക്കുന്നുവെന്ന് അംബേദ്കര്‍ ജയന്തിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. 'ഇന്ത്യൻ ഭരണഘടനയുടെ ശില്പി, സാമൂഹ്യനീതിയോടുള്ള അദ്ദേഹത്തിന്‍റെ അചഞ്ചലമായ പ്രതിബദ്ധതയെ ഇന്ന് നാം ഓർക്കുന്നു'- മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. ഇന്ത്യൻ ഭരണഘടനയുടെ പിതാവിന്‍റെ 130-ാം ജന്മദിനവാർഷികത്തിലാണ് അനുസ്മരണം. കാലത്തിന് മുമ്പേ നടന്നുനീങ്ങി സമൂഹത്തെ തനിക്കൊപ്പം പിടിച്ചുനടത്തിയ ദീർഘദർശിയായിരുന്നു ഡോ. അംബേദ്കർ.
'പ്രതിരോധത്തിൽ ഉറച്ചുനിൽക്കാനുള്ള പ്രതിജ്ഞ പുതുക്കുന്നു' ; അംബേദ്കറിനെ അനുസ്മരിച്ച് മുഖ്യമന്ത്രി - kerala chief minister ambedkar news latest
ഭരണഘടനയുടെ അടിസ്ഥാനഘടകം പോലും ആക്രമിക്കപ്പെടുന്ന പ്രവണതയെ ചെറുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
'നാം സ്വന്തം കാലിൽ നിൽക്കുകയും നമ്മുടെ അവകാശങ്ങൾക്കായി പരമാവധി പോരാടുകയും വേണം. അതിനാൽ നിങ്ങളുടെ പ്രക്ഷോഭം തുടരുക, നിങ്ങളുടെ ശക്തിയെ സംഘടിപ്പിക്കുക,അധികാരവും അന്തസ്സും സമരത്തിലൂടെ നിങ്ങൾക്ക് ലഭിക്കും'- ആ മഹാപ്രതിഭകളുടെ വാക്കുകളാണ്.
വെറുമൊരു ഉപചാരസ്മരണക്ക് മാത്രമായുള്ള ദിവസമല്ല അദ്ദേഹത്തിന്‍റെ ജന്മദിനം. സമത്വത്തിന് വേണ്ടി പോരാടി സാമൂഹിക നവോത്ഥാനം നടപ്പിലാക്കിയ ബാബാ സാഹേബ് അംബേദ്കറിലൂടെ ജീവിക്കാനും തുല്യതക്കുള്ള അവകാശങ്ങൾ ഊട്ടി ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് കരുത്തുപകരാനുമാകണം.