ന്യൂഡൽഹി :വ്യാഴാഴ്‌ച മുതല്‍ കടകള്‍ തുറക്കുമെന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രഖ്യാപനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാപാരികളുടെ വികാരം മനസിലാകും. എന്നാല്‍ മറ്റൊരു രീതിയില്‍ തുടങ്ങിയാല്‍ അതിനെ നേരിടേണ്ട രീതിയില്‍ നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കടകള്‍ തുറക്കണമെന്ന ആവശ്യം നിലവിൽ അംഗീകരിക്കാന്‍ കഴിയാത്ത നിലയാണ്. കടകള്‍ തുറക്കണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നിരുന്നാലും, സാഹചര്യമാണ് ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ക്ക് ഇടയാക്കിയിട്ടുള്ളത്.