കേരളം

kerala

ETV Bharat / bharat

കുടുംബസമേതം ജയിലര്‍ കണ്ട് മുഖ്യമന്ത്രി; ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗം

മുഖ്യമന്ത്രിയും കുടുംബവും തിയേറ്ററില്‍ എത്തിയതിന്‍റെ ദൃശ്യങ്ങള്‍ ട്രേഡ്‌ അനലിസ്‌റ്റ് മനോബാല സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു...

കുടുംബസമേതം ജയിലര്‍ കണ്ട് മുഖ്യമന്ത്രി  ജയിലര്‍ കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍  മുഖ്യമന്ത്രി പിണറായി വിജയന്‍  മുഖ്യമന്ത്രി  പിണറായി വിജയന്‍  ജയിലര്‍  Pinarayi Vijayan watched Jailer  Chief Minister Pinarayi Vijayan watched Jailer  Chief Minister Pinarayi Vijayan  Jailer  Kerala Chief Minister  Pinarayi Vijayan  മുഖ്യമന്ത്രിയും കുടുംബവും തിയേറ്ററില്‍  ട്രേഡ്‌ അനലിസ്‌റ്റ് മനോബാല
കുടുംബസമേതം ജയിലര്‍ കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍

By

Published : Aug 13, 2023, 6:17 PM IST

ജനികാന്ത് ചിത്രം 'ജയിലര്‍' കാണാന്‍ കുടുംബസമേതം തിയേറ്ററില്‍ എത്തി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan). ശനിയാഴ്‌ച രാത്രിയാണ് ലുലുമാളിലെ തിയേറ്ററിലെത്തി മുഖ്യമന്ത്രിയും കുടുംബവും 'ജയിലര്‍' കണ്ടത്. ഭാര്യ കമല, മകള്‍ വീണ, മരുമകനും മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസ്, ചെറുമകന്‍ എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

കുടുംബസമേതം തിയേറ്ററില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ് ഇപ്പോള്‍. ട്രേഡ്‌ അനലിസ്‌റ്റ് മനോബാലയും ഇതിന്‍റെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്‌റ്റാലിനും (MK Stalin) 'ജയിലര്‍' കാണാന്‍ തിയേറ്ററില്‍ എത്തിയിരുന്നു. നേരത്തെ മന്ത്രി വി. ശിവന്‍കുട്ടി ജയിലര്‍ കണ്ട ശേഷം വിനായകനെ പ്രശംസിച്ചിരുന്നു. വിനായകന്‍റെ സിനിമയായാണ് 'ജയിലര്‍', കൊണ്ടാടപ്പെടേണ്ടത് ഉണ്ടെന്നുമായിരുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം.

മലയാളികളുടെ പ്രിയതാരം മോഹന്‍ലാലും (Mohanlal) ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു. മാത്യു എന്ന അധോലോക നായകന്‍റെ വേഷമായിരുന്നു സിനിമയില്‍ മോഹന്‍ലാലിന്. 'ജയിലറി'ലൂടെ ഇതാദ്യമായാണ് മോഹന്‍ലാലും രജനികാന്തും ഒന്നിച്ചെത്തിയത് എന്നതും സിനിമയുടെ പ്രത്യേകതകളില്‍ ഒന്നാണ്.

Also Read:'ജയിലറില്‍ മോഹന്‍ലാലിനെ കളറാക്കിയ കരങ്ങള്‍'; മമ്മൂക്ക വില്ലനായിരുന്നെങ്കില്‍ ഡബിള്‍ ഇംപാക്‌ട് കിട്ടിയേനെ എന്ന് ഒമര്‍ ലുലു

രജനികാന്തിന്‍റെ 169-ാമത് ചിത്രമാണ് 'ജയിലര്‍'. നെല്‍സണ്‍ ദിലീപ്‌കുമാര്‍ സംവിധാനം ചെയ്‌ത 'ജയിലറി'ല്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിച്ചത്. വിജയ്‌ നായകനായി എത്തിയ 'ബീസ്‌റ്റി'ന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്‌ത ചിത്രം കൂടിയാണ് 'ജയിലര്‍'.

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു രജനികാന്ത് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ഈ അവസരം രജനി ആരാധകര്‍ ആഘോഷമാക്കി. 'ജയിലര്‍' റിലീസ് ദിനം ചെന്നൈ നഗരം തീര്‍ത്തും ഉത്സവ ലഹരിയിലായിരുന്നു. പടക്കം പൊട്ടിച്ചും, പാല്‍ അഭിഷേകം നടത്തിയും, ചെണ്ടമേളങ്ങള്‍ക്കൊപ്പം നൃത്തം ചെയ്‌തും ആരാധകര്‍ തങ്ങളുടെ സൂപ്പര്‍സ്‌റ്റാര്‍ ചിത്രത്തിന് ഊഷ്‌മളമായ സ്വീകരണമാണ് നല്‍കിയത്.

തമിഴ്‌നാട്ടിലെ 900 സ്‌ക്രീനുകളിലും ലോകമെമ്പാടുമുള്ള 7,000 സ്‌ക്രീനുകളിലുമാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ബോക്‌സ്‌ ഓഫിസിലും 'ജയിലര്‍' മിന്നും പ്രകടനം കാഴ്‌ചവയ്‌ക്കുകയാണ്. പ്രദര്‍ശന ദിനം മുതല്‍ തിയേറ്ററുകളില്‍ മികച്ച വിജയം നേടിയ ചിത്രം മൂന്ന് ദിനം കൊണ്ട് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു.

200 കോടി ബിഗ് ബജറ്റിൽ ഒരുക്കിയ ചിത്രം, ആദ്യ ദിനം ഇന്ത്യയിൽ നിന്നും 48.35 കോടി രൂപയാണ് നേടിയത്. രണ്ടാം ദിനത്തില്‍ എല്ലാ ഭാഷകളില്‍ നിന്നുമായി 25.75 കോടി രൂപയാണ് സിനിമ കലക്‌ട് ചെയ്‌തത്. 35 കോടി രൂപയാണ് 'ജയിലര്‍' മൂന്നാം ദിന ബോക്‌സ്‌ ഓഫിസ് കലക്ഷൻ. മൂന്ന് ദിനങ്ങളിലായി ആകെ 109.10 കോടി രൂപയാണ് ചിത്രം ഇതുവരെ സ്വന്തമാക്കിയത്.

നിരവധി റെക്കോഡുകളും ചിത്രം സ്വന്തമാക്കിയിരുന്നു. തമിഴ്‌നാട്ടിലും കേരളത്തിലും 2023ലെ ഏറ്റവും വലിയ ഓപ്പണിങ്ങായിരുന്നു 'ജയിലര്‍'. 2023ലെ യുഎസ്എയിലെ ഉഗ്രന്‍ ഇന്ത്യൻ പ്രീമിയർ, 2023ലെ വിദേശത്തെ തമിഴ് ഓപ്പണർ എന്നീ റെക്കോഡുകളും 'ജയിലര്‍' സ്വന്തമാക്കിയിരിക്കുകയാണ്. തമിഴകത്ത് സോളോ റിലീസായാണ് രജനികാന്ത് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. അതുകൊണ്ട് തന്നെ തമിഴ് സിനിമ മേഖലയില്‍ 'ജയിലറി'ന് ബോക്‌സ്‌ ഓഫിസില്‍ എതിരാളികളും ഇല്ലായിരുന്നു.

Also Read:Jailer Box Office Collection | 3 ദിനംകൊണ്ട് 100 കോടി ക്ലബ്ബില്‍; ബോക്‌സ്‌ ഓഫിസില്‍ കുതിച്ച് ജയിലര്‍

ABOUT THE AUTHOR

...view details