ഗോവ :ഐ.എസ്.എല്‍ സീസണില്‍ ആദ്യ വിജയം കൈവരിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഒഡിഷ എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് നേട്ടം. കളിച്ച രണ്ട് മത്സരങ്ങളിലും ഒഡിഷ വിജയിച്ചിരുന്നു. വിദേശ താരം ആല്‍വാരൊ വാസ്‌കസ് 62ാം മിനിട്ടിലും മലയാളി താരം പ്രശാന്ത് 85ാം മിനിട്ടിലും ബ്ലാസ്റ്റേഴ്‌സിനായി ഗോളുകള്‍ നേടിയത്.
ISL | Kerala Blasters | ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ ജയം ; ഒഡിഷയ്‌ക്കെതിരെ 2 ഗോള്‍ - Indian Super League todays match
Kerala Blasters Get First Win | വിദേശ താരം ആല്‍വാരൊ വാസ്‌കെസും മലയാളി താരം പ്രശാന്തുമാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോളുകള്‍ നേടിയത്
ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ ജയം; ഒഡിഷയ്‌ക്കെതിരെ 2 ഗോള്‍
ALSO READ:Santosh Trophy : പുതുച്ചേരിയെ തകർത്തു ; കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ
അഡ്രിയാന്‍ ലൂണയും സഹൽ അബ്‌ദുല്‍ സമദും മിന്നുന്ന പ്രകടനം കാഴ്ചവച്ചതോടെ ഒഡിഷയ്‌ക്കെതിരായി നിരവധി തവണ പന്ത് പാഞ്ഞു. നിഖില്‍ രാജാണ് ഒഡിഷയ്‌ക്കായി ഇഞ്ച്വറി ടൈമില്‍ ഗോള്‍ കണ്ടെത്തിയത്. ഇത് അവരുടെ ആശ്വാസ ഗോളുമായി.