ചെന്നൈ: മദ്രാസ് ഐഐടി ക്യാമ്പസിനുള്ളില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മലയാളിയായ പ്രോജക്ട് അസോസിയേറ്റ് ഉണ്ണിക്കൃഷ്ണൻ നായരുടേതാണ് മൃതദേഹമെന്ന് പൊലീസ് കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെയാണ് ക്യാമ്പസിനുള്ളിലെ ഹോക്കി ഗ്രൗണ്ടിന് സമീപത്തുനിന്ന് വിദ്യാർഥികൾ മൃതദേഹം കണ്ടെത്തിയത്. പാതി കത്തിയ നിലയിലായിരുന്നു മൃതദേഹം.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ക്യാമ്പസ് അടച്ചിട്ടിരിക്കുകയായിരുന്നു. ഓണ്‍ലൈൻ ക്ലാസ് മാത്രമാണ് നടത്തിയിരുന്നത്. ഈ സാഹചര്യത്തില്‍ ഉണ്ണികൃഷ്‌ണൻ എന്തിന് ക്യാമ്പസില്‍ എത്തിയെന്നതടക്കമുള്ള കാര്യങ്ങള്‍ കോട്ടൂര്‍പുരം പൊലീസ് അന്വേഷിക്കും.