കേരളം

kerala

ETV Bharat / bharat

റായ്ച്ചൂർ സർവകലാശാലയിൽ നിന്ന് ആറ് സ്വർണമെഡലുമായി മലയാളി പെൺകുട്ടി - Raichur Agri University convocation

Bagging gold medal from Raichur Agri University 21 ബിരുദ വിദ്യാർഥികൾക്കും 14 ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കും 10 പിഎച്ച്ഡി വിദ്യാർഥികൾക്കും ഗവർണർ സ്വർണ മെഡൽ സമ്മാനിച്ചു.

റായ്ച്ചൂർ സർവകലാശാല ബിരുദദാനം  റായ്ച്ചൂർ സർവകലാശാല സ്വർണമെഡലുകൾ സ്വന്തമാക്കി മലയാളി വിദ്യാർഥി  Raichur Agri University convocation  malayali student bags gold medals from Raichur Agri University
റായ്ച്ചൂർ സർവകലാശാലയിൽ നിന്നും ബിരുദത്തിൽ 6 സ്വർണമെഡലുകൾ വാങ്ങി മലപ്പുറം സ്വദേശി

By

Published : Nov 29, 2021, 10:56 PM IST

ബെംഗളുരു: റായ്ച്ചൂർ കാർഷിക സർവകലാശാലയുടെ പതിനൊന്നാമത് ബിരുദദാനച്ചടങ്ങിൽ 6 സ്വർണ മെഡലുകൾ സ്വന്തമാക്കി മലപ്പുറം വണ്ടൂർ സ്വദേശി ഗീത ടി.വി. ഓട്ടോറിക്ഷ ഡ്രൈവറായ കെ.സുരേഷ് കുമാറിന്‍റെ മകളാണ് ബിഎസ്‌സി അഗ്രികൾച്ചർ വിദ്യാർഥിനിയായ ഗീത ടി.വി. മറ്റ് റാങ്ക് ജേതാക്കൾക്കൊപ്പം ഗീത ഗവർണർ തവർ ചന്ദ് ഗെലോട്ടിൽ നിന്നും മെഡലുകളും സർട്ടിഫിക്കറ്റുകളും ഏറ്റുവാങ്ങി.

റായ്ച്ചൂർ സർവകലാശാലയിൽ നിന്നും ബിരുദത്തിൽ 6 സ്വർണമെഡലുകൾ വാങ്ങി മലപ്പുറം സ്വദേശി

21 ബിരുദ വിദ്യാർഥികൾക്കും 14 ബിരുദാനന്ത ബിരുദ വിദ്യാർഥികൾക്കും 10 പിഎച്ച്ഡി വിദ്യാർഥികൾക്കും ഗവർണർ സ്വർണ മെഡൽ സമ്മാനിച്ചു.

സ്വർണമെഡലുകൾ നേടിയതിൽ സന്തോഷമുണ്ട്. കേരളത്തിൽ നിന്നാണ് വരുന്നതെങ്കിലും കർണാടകയിൽ അധ്യാപകരുടെയും സുഹൃത്തുക്കളുടെയും എല്ലാവിധ പിന്തുണയും ലഭിച്ചു. അവരുടെ പിന്തുണയുള്ളതുകൊണ്ടാണ് സ്വർണമെഡലുകൾ നേടാൻ കഴിഞ്ഞതെന്നും ഗീത ഇടിവി ഭാരതിനോട് പറഞ്ഞു.

ഗവേഷണം ചെയ്‌ത് കാർഷിക കോളജിൽ അധ്യാപിക ആകാനാണ് ഗീതയുടെ ആഗ്രഹം.

Also Read: Rajya Sabha bypoll: എല്‍ഡിഎഫിന്‍റെ 1 വോട്ട് അസാധു, ജോസ് കെ മാണി രാജ്യസഭയിലേക്ക്

ABOUT THE AUTHOR

...view details