കേരളം

kerala

ETV Bharat / bharat

കെജ്‌രിവാൾ കാർഷിക നിയമത്തിന്‍റെ പകർപ്പുകൾ വലിച്ചുകീറിയത് പുതിയ നാടകം: വിജയ് ഇന്ദർ സിംഗ്ല - മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ

ഡൽഹിയിൽ കെജ്‌രിവാൾ സർക്കാർ കേന്ദ്ര കാർഷിക നിയമങ്ങൾ നടപ്പാക്കാൻ വിജ്ഞാപനം പുറപ്പെടുവിക്കുന്ന തിരക്കിലാണെന്നും അദ്ദേഹം ആരോപിച്ചു

Arvind Kejriwal Farmers Protest  Farmers Protest  Punjab Minister Vijay Inder Singla Arvind Kejriwal  Aam Aadmi Party Farmers Protest  വിജയ് ഇന്ദർ സിംഗ്ല  കെജ്‌രിവാൾ കാർഷിക നിയമത്തിന്‍റെ പകർപ്പുകൾ വലിച്ചുകീറി  മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ  പഞ്ചാബ് കാബിനറ്റ് മന്ത്രി വിജയ് ഇന്ദർ സിംഗ്ല
കെജ്‌രിവാൾ

By

Published : Dec 18, 2020, 7:08 AM IST

ചണ്ഡിഗഡ്: ഡൽഹി നിയമസഭാ സമ്മേളനത്തിനിടയിൽ കാർഷിക നിയമങ്ങളുടെ പകർപ്പുകൾ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ വലിച്ചുകീറിയത് ആം ആദ്മി പാർട്ടിയുടെ പുതിയ നാടകമാണെന്ന് പഞ്ചാബ് കാബിനറ്റ് മന്ത്രി വിജയ് ഇന്ദർ സിംഗ്ല. കേന്ദ്രം പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങളും നടപ്പാക്കുന്നത് തടയാൻ ഈ നാടകങ്ങൾ സഹായിക്കില്ലെന്നും സിംഗ്ല കൂട്ടിച്ചേർത്തു.

തങ്ങളുടെ ജീവിതത്തിനും ഉപജീവനത്തിനുമായി ഡൽഹിയിലേക്ക് പുറപ്പെട്ട കർഷകർക്ക് പ്രത്യക്ഷത്തിൽ മാത്രമാണ് പിന്തുണ നൽകുന്നത്. ഡൽഹിയിൽ കെജ്‌രിവാൾ സർക്കാർ കേന്ദ്ര കാർഷിക നിയമങ്ങൾ നടപ്പാക്കാൻ വിജ്ഞാപനം പുറപ്പെടുവിക്കുന്ന തിരക്കിലാണെന്നും അദ്ദേഹം ആരോപിച്ചു.

ABOUT THE AUTHOR

...view details