കേരളം

kerala

ETV Bharat / bharat

ഓക്സിജൻ ക്വാട്ട വർധിപ്പിച്ചതിൽ കേന്ദ്രത്തിന് നന്ദി അറിയിച്ച് അരവിന്ദ് കെജ്രിവാൾ

ഓക്സിജൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് ഡൽഹി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കേന്ദ്രത്തോട് കൂടുതൽ അളവ് ആവശ്യപ്പെട്ടിരുന്നു.

delhi covid delhi oxygen shortage delhi covid tally covid oxygen shortage Arvind Kejriwal news ഡൽഹി കൊവിഡ് ഡൽഹി ഓക്സിജൻ ക്ഷാമം ഡൽഹി കൊവിഡ് കണക്ക് അരവിന്ദ് കെജ്രിവാൾ വാർത്ത
ഓക്സിജൻ ക്വാട്ട വർധിപ്പിച്ചതിൽ കേന്ദ്രത്തിന് നന്ദി അറിയിച്ച് അരവിന്ദ് കെജ്രിവാൾ

By

Published : Apr 21, 2021, 8:56 PM IST

Updated : Apr 21, 2021, 9:06 PM IST

ന്യൂഡൽഹി: ഡല്‍ഹിക്കുള്ള ഓക്സിജൻ ക്വാട്ട വർധിപ്പിച്ചതിൽ കേന്ദ്ര സർക്കാരിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പല പ്രമുഖ സർക്കാർ, സ്വകാര്യ ആശുപത്രികളിലും ഇന്ന് പുതിയ ഓക്സിജൻ സ്റ്റോക്ക് എത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഡൽഹിയിലെ കൊവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി ഉയർന്നതിനെ തുടർന്നും ഓക്സിജൻ ക്ഷാമം രൂക്ഷമായതിനാലും ഡൽഹി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കേന്ദ്രത്തോട് കൂടുതൽ അളവ് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം ഡൽഹിയിൽ 28,395 പുതിയ കേസുകളും 277 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 12,638 ആയി. 19,430 പേർ കൂടി രോഗമുക്തരായതോടെ ആകെ ഭേദമായവരുടെ എണ്ണം 8,07,328 ആയി. 85,575 പേരാണ് നിലവിൽ രാജ്യ തലസ്ഥാനത്ത് ചികിത്സയിലുള്ളത്.

Last Updated : Apr 21, 2021, 9:06 PM IST

ABOUT THE AUTHOR

...view details