കേരളം

kerala

ETV Bharat / bharat

അരവിന്ദ് കെജ്‌രിവാളിന്‍റെ സുരക്ഷ വെട്ടിക്കുറച്ചതായി ആരോപണം;നിഷേധിച്ച് ആഭ്യന്തര മന്ത്രാലയം - അരവിന്ദ് കെജ്‌രിവാൾ

ഡൽഹി പൊലീസിന്‍റെ ആറ് കമാൻഡോകളാണ് കെജ്‌രിവാളിന്‍റെ സുരക്ഷാ സേനയിൽ ആദ്യം ഉണ്ടായിരുന്നത്. നിലവിൽ ഇത് രണ്ട് പേരായി കുറച്ചു എന്നാണ് ആരോപണം.

Kejriwal's security  security cover reduced  Arvind Kejriwal  അരവിന്ദ് കെജ്‌രിവാൾ  കേന്ദ്ര ആഭ്യന്തര മന്ത്രാലയം
അരവിന്ദ് കെജ്‌രിവാളിന്‍റെ സുരക്ഷ വെട്ടിക്കുറച്ചതായി ആരോപണം

By

Published : Feb 25, 2021, 7:23 PM IST

ന്യൂഡൽഹി:മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ സുരക്ഷ വെട്ടിക്കുറച്ചതായി ഡൽഹി സർക്കാർ വൃത്തങ്ങൾ. എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വാർത്ത നിഷേധിച്ചു.

ഗുജറാത്ത് സിവിൽ ബോഡി തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വിജയിച്ചതിന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ബിജെപി നേതൃത്വത്തിന്‍റെ നിർദേശപ്രകാരം സുരക്ഷ പിൻവലിച്ചതെന്ന് വൃത്തങ്ങൾ ആരോപിച്ചു. ഡൽഹി പൊലീസിന്‍റെ ആറ് കമാൻഡോകളാണ് കെജ്‌രിവാളിന്‍റെ സുരക്ഷാ സേനയിൽ ആദ്യം ഉണ്ടായിരുന്നത്. നിലവിൽ ഇത് രണ്ട് പേരായി കുറച്ചു എന്നാണ് ആരോപണം. എന്നാൽ ആരോപണം ആഭ്യന്തര മന്ത്രാലയം അധികൃതർ നിരസിച്ചു.

ഗുജറാത്തിലെ സൂറത്തിൽ നടന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി 27 സീറ്റുകളാണ് നേടിയത്.

ABOUT THE AUTHOR

...view details