ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഇരുനൂറിലധികം സീറ്റുകള്‍ നേടി വിജയക്കുതിപ്പ് തുടരുന്നതിനിടെ മമത ബാനര്‍ജിയെ അഭിനന്ദിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. എന്തൊരു പോരാട്ടമാണ് ദീദി എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. മമത ബാനര്‍ജിയെ വിജയത്തിലെത്തിച്ച ജനങ്ങള്‍ക്ക് അദ്ദേഹം നന്ദിയും പറഞ്ഞു. ഇരുന്നൂറിലധികം സീറ്റുകളിലാണ് ടിഎംസി ഇപ്പോൾ മുന്നേറുന്നത്. 84 സീറ്റിൽ ബിജെപി യും മുന്നേറുന്നു.
മമതയെ അഭിനന്ദിച്ച് അരവിന്ദ് കെജ്രിവാള്‍
ഇരുന്നൂറിലധികം സീറ്റുകളിലാണ് ടിഎംസി ഇപ്പോൾ മുന്നേറുന്നത്. 84 സീറ്റിൽ ബിജെപി യും മുന്നേറുന്നു.
മുഖ്യമന്ത്രി മമത ബാനർജി നന്ദിഗ്രാമിൽ കുറച്ച് സമയം മുന്‍പ് അല്‍പം പിന്നിലായിരുന്നു. എന്നാല്‍ ബിജെപിയുടെ സുവേന്ദു അധികാരിയെ മലര്‍ത്തിയടിച്ച് വീണ്ടും മുന്നിട്ട് നില്‍ക്കുകയാണ് മമത ഇപ്പോള്‍. ഭബനിപുർ മണ്ഡലത്തിൽ തൃണമൂലിന്‍റെ ശോഭൻദേബ് ചട്ടോപാധ്യയാണ് മുന്നിൽ നിൽക്കുന്നത്. ഉദയനാരായൺപൂരിൽ തൃണമൂലിന്‍റെ സമീർ ഖാൻ പഞ്ച ഏകദേശം 13991 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അഞ്ചാം റൗണ്ടിന് ശേഷവും 11140 വോട്ടിന്‍റെ പിന്തുണയോടെ തൃണമൂലിന്‍റെ പാർത്ഥ ചാറ്റർജി മുന്നിട്ട് നിൽക്കുകയാണ്. തൃണമൂലിന്‍റെ രാജ് ചക്രബർത്തി ബറക്‌പ്പൂരിൽ മുന്നേറുന്നു. അസൻസോൾ ദക്ഷിനിൽ നിന്നും തൃണമൂലിന്റെ സയനി ഘോഷ് ബിജെപി യുടെ അഗ്നിമിത്ര പോളിനെ പിന്നിലാക്കി.