ഗാന്ധി നഗർ: ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ ആംആദ്‌മി പാർട്ടിക്ക് വോട്ട് ചെയ്‌ത ജനങ്ങൾക്ക് നന്ദി അറിയിക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സൂറത്തിലെത്തി. ഗുജറാത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ സൂറത്തിൽ നിന്ന് 27 സീറ്റുകളിലാണ് ആംആദ്‌മി വിജയിച്ചത്. സൂറത്തിലെ ജനങ്ങൾക്ക് നന്ദി അറിയിക്കാനാണ് താൻ സൂറത്തിലേക്ക് വരുന്നതെന്ന് അരവിന്ദ് കെജ്‌രിവാൾ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പ്; അരവിന്ദ് കെജ്‌രിവാൾ സൂറത്തിലെത്തി - Kejriwal at surat
സൂറത്തിലെ ജനങ്ങൾക്ക് നന്ദി അറിയിക്കാനായി അരവിന്ദ് കെജ്‌രിവാൾ സൂറത്തിലെത്തി.
![ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പ്; അരവിന്ദ് കെജ്‌രിവാൾ സൂറത്തിലെത്തി ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പ് തദ്ദേശ തെരഞ്ഞെടുപ്പ് വാർത്ത സൂറത്തിലെ ജനങ്ങൾക്ക് നന്ദി ഗാന്ധി നഗർ വാർത്ത അരവിന്ദ് കെജ്‌രിവാൾ റോഡ് ഷോ Kejriwal arrives in Surat Kejriwal at surat news Kejriwal at surat Gujarat civic polls updates](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10785152-929-10785152-1614327021918.jpg)
ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പ്; സൂറത്തിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് അരവിന്ദ് കെജ്‌രിവാൾ
മൂന്ന് മണിക്ക് നഗരത്തിൽ നടക്കുന്ന റോഡ് ഷോയിൽ അദ്ദേഹം പങ്കെടുക്കും. വരാച്ച പ്രദേശത്ത് നിന്ന് ആരംഭിക്കുന്ന റാലി സർത്താനയിൽ അവസാനിക്കും. അവിടെ നടക്കുന്ന പൊതുസമ്മേളനത്തിലും അദ്ദേഹം സംസാരിക്കും. പാർട്ടി പ്രവർത്തകരെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെയും കെജ്‌രിവാൾ സന്ദർശിക്കും. 120 അംഗ സൂറത്ത് മുനിസിപ്പൽ കോർപറേഷനിൽ 93 സീറ്റുകളാണ് ബിജെപി നേടിയത്. 27 സീറ്റുകൾ നേടിയ ആംആദ്‌മിയാണ് പ്രധാന പ്രതിപക്ഷം.