ന്യൂഡൽഹി: സിംഗപ്പൂരില്‍ നിന്നുള്ള എല്ലാ വിമാന സർവീസുകളും ഉടൻ റദ്ദാക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. കൊവിഡ് വൈറസിന്‍റെ പുതിയ വകഭേദം കുട്ടികൾക്ക് വളരെ അപകടകരമാണെന്നാണ് റിപ്പോർട്ടുകൾ. പുതിയ വൈറസ് മൂന്നാം തരംഗത്തിന്‍റെ രൂപത്തിൽ ഇന്ത്യയെ ആക്രമിക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു. സിംഗപ്പൂരിൽ കൊവിഡ് വൈറസിന്‍റെ പുതിയ വകഭേദം കുട്ടികൾക്ക് വളരെ അപകടകരമാണ്. സിംഗപ്പൂരുമായുള്ള എല്ലാ വിമാന സർവീസുകളും ഉടനടി റദ്ദാക്കുക, കുട്ടികൾക്കായി വാക്സിൻ മുൻഗണനാടിസ്ഥാനത്തിൽ ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
കൊവിഡ് പുതിയ വകഭേദം: വിമാന സർവീസ് റദ്ദാക്കണമെന്ന് അരവിന്ദ് കെജ്‌രിവാൾ - സിംഗപ്പൂരിൽ കൊവിഡ് വൈറസിന്‍റെ പുതിയ വകഭേദം
സിംഗപ്പൂരിൽ കൊവിഡ് വൈറസിന്‍റെ പുതിയ വകഭേദം കുട്ടികൾക്ക് വളരെ അപകടകരമാണെന്ന് റിപ്പോർട്ടുകൾ.
സിംഗപ്പൂരുമായുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാൾ