കേരളം

kerala

ETV Bharat / bharat

കീർത്തി സുരേഷിന്‍റെ 'രഘുതാത്ത'യ്‌ക്ക് പാക്കപ്പ്; കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ച് താരം - കീർത്തി സുരേഷ്

റാപ്പ് അപ് പാര്‍ട്ടി ആഘോഷിച്ച് കീര്‍ത്തി സുരേഷ്. തന്‍റെ ജനങ്ങളുടെയും ഭൂമിയുടെയും സ്വത്വം സംരക്ഷിക്കാൻ വെല്ലുവിളി നിറഞ്ഞ യാത്രയിലൂടെ സഞ്ചരിക്കുന്ന ഒരു യുവതിയുടെ പ്രചോദനാത്മക കഥയാണ് ചിത്രം പറയുന്നത്.

Raghuthatha shooting wrap up  Keerthy Suresh  Keerthy Suresh starrer Raghuthatha  Raghuthatha  Raghuthatha shooting  കീർത്തി സുരേഷിന്‍റെ രഘുതാത്തയ്‌ക്ക് പാക്കപ്പ്  കീർത്തി സുരേഷിന്‍റെ രഘുതാത്ത  രഘുതാത്ത  കീർത്തി സുരേഷ്  റാപ്പ് അപ് പാര്‍ട്ടി ആഘോഷിച്ച് കീര്‍ത്തി സുരേഷ്
കീർത്തി സുരേഷിന്‍റെ രഘുതാത്തയ്‌ക്ക് പാക്കപ്പ്

By

Published : May 27, 2023, 9:33 AM IST

തെന്നിന്ത്യന്‍ സൂപ്പര്‍ താരം കീര്‍ത്തി സുരേഷിന്‍റേതായി വരാനിരിക്കുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് 'രഘുതാത്ത'. 'രഘുതാത്ത'യുടെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. ഇക്കാര്യം കീര്‍ത്തി സുരേഷ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

സൂപ്പര്‍ ഹിറ്റ് ചിത്രം 'കെജിഎഫി'ലൂടെ രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച നിര്‍മാണ കമ്പനി ഹോംബാലെ ഫിലിംസ് ആണ് സിനിമയുടെ നിര്‍മാണം നിര്‍വഹിക്കുക. ഹോംബാലെ ഫിലിംസിന്‍റെ ആദ്യ തമിഴ്‌ ചിത്രം കൂടിയാണ്‌ 'രഘുതാത്ത'. ഹോംബാലെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗന്ദൂര്‍ ആണ് നിര്‍മാണം.

തന്‍റെ ജനങ്ങളുടെയും ഭൂമിയുടെയും സ്വത്വം സംരക്ഷിക്കാൻ വെല്ലുവിളി നിറഞ്ഞ യാത്രയിലൂടെ സഞ്ചരിക്കുന്ന ഒരു യുവതിയുടെ പ്രചോദനാത്മക കഥയാണ് 'രഘുതാത്ത' പറയുന്നത്. സുമന്‍ കുമാര്‍ ആണ് സിനിമയുടെ രചനയും സംവിധാനവും. പുരസ്‌കാര നേട്ടം കൈവരിച്ച സ്‌പൈ ത്രില്ലര്‍ ടിവി സീരീസ് 'ഫാമിലി മാനി'ന്‍റെ രചയിതാവ് കൂടിയാണ് സുമന്‍ കുമാര്‍. സുമന്‍ കുമാറിന്‍റെ അരങ്ങേറ്റ ചിത്രം കൂടിയാണ് 'രഘു താത്ത'.

സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളായ വിജയ് കിരഗന്ദൂര്‍ രഘുതാത്തയെ കുറിച്ചുള്ള ആവേശം പ്രകടിപ്പിച്ചു. 'സ്ത്രീകളുടെ അവകാശങ്ങൾക്കും മറ്റുമായി നിർഭയമായി പോരാടുന്ന ധീരയായ ഒരു സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു പെൺകുട്ടി നേരിടുന്ന വെല്ലുവിളികളും സ്വന്തം പാത വെട്ടിത്തുറക്കാനുള്ള അവളുടെ അചഞ്ചലമായ നിശ്ചയദാർഢ്യവും ഇത് ചിത്രീകരിക്കുന്നു.

Also Read:'വളരെ കഷ്‌ടമാണ്, ദയവ് ചെയ്‌ത് ജീവിക്കാന്‍ സമ്മതിക്കണം': ഫര്‍ഹാനുമായുള്ള വിവാഹ വാര്‍ത്തയില്‍ പ്രതികരിച്ച് കീര്‍ത്തിയും സുരേഷ്‌ കുമാറും

സമൂഹത്തിന്‍റെ മാനദണ്ഡങ്ങളെ ചോദ്യം ചെയ്യാൻ ഈ സിനിമ പ്രേക്ഷകരെ പ്രേരിപ്പിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഒപ്പം ഈ ചിത്രം സ്വയം ശാക്തീകരിക്കുകയും നല്ല മാറ്റത്തിന് തുടക്കമിടുകയും ചെയ്യുന്നു' -വിജയ് കിരഗന്ദൂര്‍ പറഞ്ഞു.

'രഘുതാത്ത'യുടെ ചിത്രീകരണം പൂർത്തിയാക്കിയ ഹോംബാലെ ഫിലിംസ് ഇപ്പോൾ സിനിമയുടെ പോസ്‌റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ സിനിമയിലൂടെ മികച്ച ഒരു സംഘത്തിന്‍റെ സർഗാത്മക പരിശ്രമങ്ങൾ ഒരുമിച്ച് കൊണ്ടുവരുന്നു. മുതിർന്ന നടൻ എം എസ് ഭാസ്‌കർ, ദേവദർശിനി, രവീന്ദ്ര വിജയ്, ആനന്ദ്സാമി, രാജേഷ് ബാലകൃഷ്‌ണൻ എന്നിവര്‍ ഉള്‍പ്പെടെയുള്ള ഒരു മികച്ച താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

അതേസമയം സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ വര്‍ഷം തന്നെ ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കം.

ഋഷഭ്‌ ഷെട്ടിയുടെ 'കാന്താര' ആണ് ഹോംബാലെ ഫിലിംസിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ഋഷഭ്‌ ഷെട്ടിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിന് രാജ്യത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും പ്രേക്ഷക-നിരൂപക പ്രശംസകള്‍ ലഭിച്ചിരുന്നു. അതേസമയം തെന്നിന്ത്യന്‍ താരം പ്രഭാസും മലയാളികളുടെ പ്രിയ താരം പൃഥ്വിരാജും ഒന്നിച്ചെത്തുന്ന 'സലാര്‍' ആണ് ഹോംബാലെയുടെ ബാനറില്‍ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.

നേരത്തെ പുറത്തിറങ്ങിയ സിനിമയുടെ ടൈറ്റില്‍ പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ഹോംബാലെ ഫിലിംസാണ് ടൈറ്റില്‍ പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. 'വിപ്ലവം ആരംഭിക്കുന്നത് വീട്ടില്‍ നിന്നും' എന്ന അടികുറിപ്പോടു കൂടിയായിരുന്നു പോസ്‌റ്റ്.

Also Read:'വിപ്ലവം ആരംഭിക്കുന്നത് വീട്ടില്‍ നിന്നും'; കെജിഎഫ്‌ നിര്‍മാതാക്കളുടെ രഘു താത്തയില്‍ കീര്‍ത്തി സുരേഷ്

ABOUT THE AUTHOR

...view details