രുദ്രപ്രയാഗ് (ഉത്തരാഖണ്ഡ്) :മഹാശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് കേദാർനാഥ് ക്ഷേത്രം തുറക്കുന്ന തീയതി ഉടൻ പ്രഖ്യാപിക്കും. കൂടാതെ വിശിഷ്‌ടദിനത്തിൽ കേദാർ അഥവാ ശിവന്‍റെ ശൈത്യകാല വാസസ്ഥലം എന്ന് വിശ്വസിക്കപ്പെടുന്ന ഓംകാരേശ്വർ ക്ഷേത്രം എട്ട് കിലോഗ്രാം (8 ക്വിന്‍റൽ) പുഷ്പങ്ങളാൽ അലങ്കരിച്ചിരിക്കുകയാണ്.
മഹാശിവരാത്രിയായ ഇന്ന് (മാർച്ച് 01) രാജ്യത്തെ 12 ജ്യോതിർലിംഗങ്ങളിലൊന്നായ കേദാർനാഥ് ശ്രീകോവിലിന്‍റെ കവാടം തുറക്കുന്ന തീയതിയോടൊപ്പം തന്നെ 'പഞ്ചമുഖി ചൽ വിഗ്രഹ ഉത്സവ്' ഘോഷയാത്ര ആരംഭിക്കുന്ന തീയതിയും പ്രഖ്യാപിക്കും.ശേഷം ഉഖിമഠിൽ നിന്ന് കൈലാസത്തിലേക്കാവും ഘോഷയാത്ര ആരംഭിക്കുക.