കേരളം

kerala

ETV Bharat / bharat

കെസിആർ ദേശീയ രാഷ്ട്രീയത്തിലേക്ക്, ടിആർഎസ് ഭാരത രാഷ്ട്ര സമിതിയാകുമോ? - കെസിആറിന്‍റെ ദേശീയ താത്പര്യങ്ങള്‍

രാജ്യത്തിന് രാഷ്ട്രീയ മുന്നണികൾ ആവശ്യമില്ല, നിലവിലെ ഗതിയും നിലയും മാറ്റുകയും ജനങ്ങളുടെ വികസനത്തിന് സംഭാവന നൽകുകയും ചെയ്യുന്ന ഒരു ബദൽ അജണ്ടയാണ് വേണ്ടതെന്നും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു പറഞ്ഞു.

Will make Bharat Rashtra Samithi KCR  KCR unveils national plans  k chandrasekhar rao came to national politics  തെലങ്കാന രാഷ്ട്ര സമിതി  കെ സി ആറിന്‍റ ദേശീയ രാഷ്ട്രീയ പ്രവേശം  കെസിആറിന്‍റെ ദേശീയ താത്പര്യങ്ങള്‍
തെലങ്കാന രാഷ്ട്ര സമിതിയെപ്പോലെ, ഭാരത രാഷ്ട്ര സമിതി; ദേശീയ രാഷ്ട്രീയത്തിലേക്കെന്ന് സൂചന നല്‍കി കെ.സി.ആര്‍

By

Published : Apr 27, 2022, 10:49 PM IST

ഹൈദരാബാദ്:ദേശീയ രാഷ്ട്രീയത്തിലെ തന്‍റെ സ്വപ്നങ്ങള്‍ വ്യക്തമാക്കി തെലങ്കാന മുഖ്യമന്ത്രിയും ടിആര്‍എസ് നേതാവുമായ കെ ചന്ദ്രശേഖര റാവു. ഹൈദരാബാദില്‍ പാർട്ടിയുടെ 21-ാമത് ടിആർഎസ് പ്ലീനറി യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദേശീയ മുന്നണിയല്ല, മികച്ച രാഷ്ട്രീയ അജണ്ടയാണ് ഇന്ത്യക്ക് വേണ്ടതെന്ന് കെസിആർ പറഞ്ഞു.

ആ രാഷ്ട്രീയ അജണ്ടയ്ക്ക് ഹൈദരാബാദ് വേദിയാകുകയാണെന്നും അതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന് രാഷ്ട്രീയ മുന്നണികൾ ആവശ്യമില്ല, നിലവിലെ ഗതിയും നിലയും മാറ്റുകയും ജനങ്ങളുടെ വികസനത്തിന് സംഭാവന നൽകുകയും ചെയ്യുന്ന ഒരു ബദൽ അജണ്ടയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനായി തെലങ്കാനയില്‍ നിന്നും ഒരു പാര്‍ട്ടി പ്രവര്‍ത്തിച്ചാല്‍ അത് അഭിമാനമല്ലെ എന്നും അദ്ദേഹം ചോദിച്ചു.

കെസിആറിന്‍റെ പ്രസംഗം അടുത്ത് തന്നെ ദേശീയ രാഷ്ട്രീയത്തില്‍ അദ്ദേഹം പിടിമുറുക്കാനുള്ള പദ്ധതികളുടെ തുടക്കമാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഇന്ത്യയ്ക്ക് മതിയായ സാമ്പത്തിക സ്രോതസ്സുണ്ട്, വികസനത്തിന് നിശ്ചയദാർഢ്യവും ആത്മാർത്ഥതയോടെ പ്രവര്‍ത്തിച്ചാല്‍ ഉണ്ടെങ്കിൽ പുരോഗതി കൈവരിക്കാം. ഇന്ത്യയിൽ പുരോഗതി കൈവരിക്കണമെങ്കിൽ പുതിയ കാർഷിക, വ്യാവസായിക, സാമ്പത്തിക നയങ്ങൾ കൊണ്ടുവരണം. തെലങ്കാന രാഷ്ട്ര സമിതിയെപ്പോലെ, ഭാരത രാഷ്ട്ര സമിതി സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ടിആർഎസ് തെലങ്കാനയിലെ ജനങ്ങളുടെ സ്വത്താണ്. നിരവധി അപമാനങ്ങള്‍ ഏറ്റ ശേഷമാണ് പുതിയ സംസ്ഥാനം എന്ന ലക്ഷ്യം നേടിയെടുത്തത്. രാജ്യത്തിന് തന്നെ മാതൃകയാണ് സംസ്ഥാനത്തെ ഭരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ മികച്ച വില്ലേജുകളുടെ പട്ടികയിൽ തെലങ്കാന ഗ്രാമങ്ങൾ ഇടംപിടിച്ചത് ഇതിന്‍റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

Also Read: അണിയറയില്‍ പികെ: തെലങ്കാനയില്‍ അധികാരം നിലനിർത്താൻ ടിആര്‍എസിന് ഐ-പാകിന്‍റെ തന്ത്രങ്ങൾ

ABOUT THE AUTHOR

...view details