ഹൈദരാബാദ് : ജനവിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ എല്ലാ കണ്ണുകളും ഉത്തര്‍ പ്രദേശിലേക്കാണ്. യോഗിആദിത്യനാഥ് സര്‍ക്കാര്‍ തുടര്‍ച്ച നേടുമോ അതോ അഖിലേഷിന്റെ നേതൃത്വത്തില്‍ എസ്പി തിരിച്ചുവരുമോ എന്നാണ് അറിയേണ്ടത്. സംസ്ഥാനത്തിന്റ രാഷ്ട്രീയ ഗതിവിഗതികളെ വിലയിരുത്തുകയാണ് ഇടിവി ഭാരതിന്റെ ജാർഖണ്ഡ് വിഭാഗം തലവന്‍ ഭൂപേന്ദ്ര ദുബെ.
അധികാരം നിലനിര്‍ത്താനുള്ള ഭരണകക്ഷിയുടെയും തിരിച്ചുപിടിക്കാനുള്ള ഇതര രാഷ്ട്രീയ പാര്‍ട്ടികളുടെയും പിടിവലികളും സമ്മര്ദങ്ങളുമടക്കം പലവിധ മോഹങ്ങള്ക്കിടയില് കലങ്ങിമറിഞ്ഞിരിക്കുകയാണ് ഉത്തര്‍പ്രദേശ് രാഷ്ട്രീയം.
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂർ എന്നീ അഞ്ച് സംസ്ഥാനങ്ങളിലും ശക്തമായ മത്സരം നടത്തി അധികാരത്തിലെത്താനാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി ശ്രമിച്ചത്. എന്നാല്‍ സഖ്യത്തിലേര്‍പ്പെട്ട് ഭരണം പിടിക്കുക എന്ന തന്ത്രത്തില്‍ ഇത്തവണ പലയിടത്തും ബിജെപിക്ക് രണ്ട് മനസായിരുന്നു.
Also Read: യുപി തെരഞ്ഞെടുപ്പ് എക്സിറ്റ് പോളുകള്‍ പറയുന്നതെന്ത് ?
എന്നാല്‍ ഒന്നിച്ച് നിന്ന് ഭരണം പിടിക്കാനാണ് തെരഞ്ഞെടുപ്പില്‍ ഉടനീളം പ്രതിപക്ഷം ആഗ്രഹിച്ചത്. അതിനാല്‍ തന്നെ ഫെഡറല്‍ ഫ്രണ്ട് എന്ന് വിളിക്കപ്പെടുന്ന ചെറു പാര്‍ട്ടികളെ ഒപ്പം കൂട്ടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഈ ശ്രമം ഫലം കണ്ടില്ലെന്നാണ് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ സഖ്യത്തെ കുറിച്ചുള്ള പ്രസ്താവനയില്‍ നിന്ന് വ്യക്തമാകുന്നത്.
ഫെഡറല്‍ ഫ്രണ്ട് ഇത്തവണ ഉണ്ടാകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന് വെല്ലുവിളി ഉയർത്താനും ബിജെപിയെ അധികാരത്തില്‍ നിന്നും താഴെയിറക്കാനും ഫെഡറൽ ഫ്രണ്ടിന് താൽപ്പര്യമുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരാഗ്രഹം കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള കേന്ദ്രത്തിലെ പ്രതിപക്ഷത്ത് കണ്ടതുമില്ല. ബി.ജെ.പിക്ക് വെല്ലുവിളിയുയർത്താൻ കഴിയുന്ന തന്ത്രങ്ങള്‍ തയ്യാറാക്കുന്നതിൽ പ്രതിപക്ഷം ഇത്തവണയും പരാജയപ്പെട്ടു.
ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള എളുപ്പവഴി ബിഹാറിലേയും ഉത്തര്‍ പ്രദേശിലേയും രാഷ്ട്രീയ മണ്ണിലൂടെയാണെന്നാണ് ഇതുവരെയുള്ള ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രം സൂചിപ്പിക്കുന്നത്. ബിഹാറിലേയും യു.പിയിലേയും പിന്തുണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അധികാരത്തില്‍ ഉറച്ചിരിക്കാന് കഴിഞ്ഞ രണ്ട് തവണയും കരുത്തായത്. അപ്പോഴും എന്‍.ഡി.എയുടെ സഖ്യ കക്ഷികള്‍ തങ്ങളുടെ സ്വതന്ത്ര രാഷ്ട്രീയ മോഹങ്ങള്‍ പുറത്തെടുക്കുകയും മത്സരത്തിനിറങ്ങുകയും ചെയ്തു. എന്നാലിത് പാര്‍ട്ടിക്ക് എത്രമാത്രം ദോഷം ചെയ്തു എന്നത് വ്യക്തമല്ല.
എന്‍ഡിഎയുടെ ഉത്തര്‍ പ്രദേശിലെ കൂട്ടാളികള്‍
എന്‍.ഡി.എയുടെ മുഖ്യ കൂട്ടാളിയായ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദൾ (യുണൈറ്റഡ്) ഇത്തവണ യു.പിയില്‍ മത്സരത്തിന് ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ പ്രധാന വാഗ്ദാനങ്ങളായ സെവൻ റിസോൾവ്സ് പ്രോഗ്രാമെന്ന തന്ത്രം ഇത്തവണ അദ്ദേഹം യുപിയില്‍ അവതരിപ്പിച്ചില്ല. എല്ലാ വീട്ടിലും പൈപ്പ് ജലം, മദ്യനിരോധനം, സൈക്കിൾ, പെൺകുട്ടികൾക്കുള്ള സ്കൂൾ യൂണിഫോം പദ്ധതി തുടങ്ങി നിതീഷിന്റെ പല പദ്ധതികളും എൻ.ഡി.എ ഇത്തവണ യുപിയില്‍ പ്രചാരണത്തില്‍ പരീക്ഷിച്ചിരുന്നു.
മറ്റൊരു സഖ്യകക്ഷിയായ ഹിന്ദുസ്ഥാൻ അവാം മോർച്ചയുടെ ജിതൻ റാം മാഞ്ചി ഇത്തവണ രംഗത്ത് ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും പിന്നീട് പിന്മാറി. മുകേഷ് സഹാനിയുടെ വികാസ്ഷീൽ ഇൻസാൻ പാർട്ടി (വിഐപി) മത്സരരംഗത്തേക്കിറങ്ങാന്‍ ശ്രമിച്ചെങ്കിലും ഇത്തവണ അവരും മാറി നിന്നു.
മറുവശത്ത് എസ്.പിയുടെ സഖ്യ കക്ഷിയായ രാഷ്ട്രീയ ജനതാദളിന്റെ (ആർജെഡി) തേജസ്വി പ്രസാദ് യാദവും ഇത്തവണയും ജനവിധി തേടാന്‍ ഇറങ്ങിയില്ല. കഴിഞ്ഞ വര്‍ഷം സമാജ്വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ വസതിയില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുത്ത തേജസ്വി ഇത്തവണ മത്സരത്തിനിറങ്ങില്ലെന്ന് ഉറപ്പിച്ചിരുന്നു. എന്നാല്‍ എസ് പിക്ക് വേണ്ടി പല സമയത്തും രംഗത്ത് തേജസ്വി രംഗത്ത് എത്തി. അതേസമയം എസ്.പിയുടെ തെരഞ്ഞടുപ്പ് ക്യമ്പുകളില്‍ അദ്ദേഹം പങ്കെടുത്തില്ല.
മമത ബാനർജിയുടെ ശ്രമങ്ങൾ