കേരളം

kerala

ETV Bharat / bharat

കൊവിഡ് മരുന്ന് വിതരണത്തിന് സംസ്ഥാനം സജ്ജമെന്ന് തെലങ്കാന മുഖ്യമന്ത്രി - കെസിആര്‍ വാര്‍ത്തകള്‍

മരുന്ന് വിതരണത്തിന് കൃത്യമായ പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. എന്നാല്‍ മരുന്നിന് മറ്റ് പാര്‍ശ്വഫലങ്ങളുണ്ടോയെന്നതില്‍ വ്യക്തത ആവശ്യമാണെന്ന് കെ. ചന്ദ്രശേഖര റാവു

കൊവിഡ് മരുന്ന് വിതരണത്തിന് സംസ്ഥാനം സജ്ജമെന്ന് തെലങ്കാന മുഖ്യമന്ത്രി
കൊവിഡ് മരുന്ന് വിതരണത്തിന് സംസ്ഥാനം സജ്ജമെന്ന് തെലങ്കാന മുഖ്യമന്ത്രി

By

Published : Nov 24, 2020, 3:40 PM IST

ഹൈദരാബാദ്: കൊവിഡ് മരുന്നുകള്‍ ജനങ്ങളിലേക്കെത്തിക്കാൻ വ്യക്തമായി പദ്ധതികളുമായി തെലങ്കാന സജ്ജമാണെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. മരുന്ന് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകില്ലെന്ന് വിതരണത്തിന് മുമ്പ് ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വികസനം അന്തിമ ഘട്ടത്തിലെത്തി നില്‍ക്കെ മരുന്ന് വിതരണം സംബന്ധിച്ച പദ്ധതികള്‍ വിശദീകരിക്കാൻ പ്രധാനമന്ത്രി രാജ്യത്തെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറൻസിലൂടെ യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് തെലങ്കാന സര്‍ക്കാരിന്‍റെ പ്രതികരണം.

ജനങ്ങള്‍ മരുന്നിനായി കാത്തിരിക്കുകയാണ്. മരുന്ന് വിതരണത്തിന് കൃത്യമായ പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. എന്നാല്‍ മരുന്നിന് മറ്റ് പാര്‍ശ്വഫലങ്ങളുണ്ടോയെന്നതില്‍ വ്യക്തത ആവശ്യമാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. മരുന്ന് വിതരണത്തിനായി സംസ്ഥാന-ജില്ലാ- മണ്ഡല തലങ്ങളില്‍ കമ്മറ്റികള്‍ രൂപം നല്‍കും.

എല്ലാവരിലേക്കും മരുന്ന് എത്തുന്നുണ്ടെന്നത് ഉറപ്പിക്കാനും സജീകരണങ്ങളുണ്ടാകും. ആരോഗ്യപ്രവര്‍ത്തകര്‍ക്കായിരിക്കും ആദ്യം മരുന്ന് നല്‍കുക. പിന്നാലെ പൊലീസുകാര്‍ക്കും, 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും മരുന്ന് വിതരണം ചെയ്യും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു പറഞ്ഞു.

ABOUT THE AUTHOR

...view details