കേരളം

kerala

ETV Bharat / bharat

KC Venugopal On Women's Reservation Bill : 'വനിത സംവരണ ബില്‍ കൊണ്ടുവരുന്നതിൽ 9വർഷം നിങ്ങളെ തടഞ്ഞത് ആരാണ്' : ബിജെപിയോട് കെസി വേണുഗോപാല്‍ - കോണ്‍ഗ്രസ്

Congress Leader KC Venugopal Hits Centre On Womens Reservation Bill : ബിജെപിയുടെ അതികായന്മാരായ ലാല്‍കൃഷ്‌ണ അദ്വാനിയും അടല്‍ ബിഹാരി വാജ്‌പേയിയും 1989 ല്‍ വനിത സംവരണ ബില്ലിനെതിരെ വോട്ട് ചെയ്‌തവരാണെന്ന് കെ സി വേണുഗോപാല്‍

Congress  Rajya Sabha  Womens Reservation Bill  Rahul Gandhi  KC Venugopal  കെസി വേണുഗോപാല്‍  ബിജെപി  വനിത സംവരണ ബില്‍  കോണ്‍ഗ്രസ്  നരേന്ദ്രമോദി
KC Venugopal On Womens Reservation Bill

By ETV Bharat Kerala Team

Published : Sep 21, 2023, 8:06 PM IST

ന്യൂഡല്‍ഹി : വനിത സംവരണ ബില്ലില്‍ (Women's Reservation Bill) ബിജെപി (BJP) നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ (AICC General Secretary KC Venugopal). ബിജെപിയുടെ അതികായന്മാരായ ലാല്‍കൃഷ്‌ണ അദ്വാനിയും അടല്‍ ബിഹാരി വാജ്‌പേയിയും 1989 ല്‍ വനിത സംവരണ ബില്ലിനെതിരെ വോട്ട് ചെയ്‌തവരാണ്. കഴിഞ്ഞ ഒമ്പത് വര്‍ഷം ഭരണത്തിലുണ്ടായിരുന്നിട്ടും ബില്‍ കൊണ്ടുവരുന്നതില്‍ നിന്ന് കേന്ദ്രത്തെ തടഞ്ഞത് ആരാണെന്നും അദ്ദേഹം രാജ്യസഭയില്‍ (Rajyasabha) ചോദ്യമുന്നയിച്ചു.

ഇത്രയും കാലം എവിടെയായിരുന്നു : ഒമ്പത് വർഷമായി ഈ ബിൽ കൊണ്ടുവരുന്നതിൽ നിന്ന് നിങ്ങളെ ആരാണ് തടഞ്ഞത് ?. ഒമ്പതര വർഷം നിങ്ങൾക്ക് നഷ്‌ടപ്പെട്ടു. എവിടെയാണ് ആത്മാർഥതയുള്ളത്. ഈ ബില്‍ കൊണ്ടുവരുന്നതില്‍ ബിജെപിക്ക് രാഷ്ട്രീയ കണക്കുകൂട്ടലുകളുണ്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. അതേസമയം ജാതി സെന്‍സസില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന കേന്ദ്ര സമീപനത്തെയും അദ്ദേഹം ചോദ്യം ചെയ്‌തു. എന്തുകൊണ്ടാണ് നിങ്ങൾ ജാതി സെൻസസിൽ നിന്ന് ഓടിയൊളിക്കുന്നത്. ഞങ്ങളുടെ നാല് മുഖ്യമന്ത്രിമാരിൽ മൂന്ന് പേർ ഒബിസിക്കാരാണെന്ന് അഭിമാനത്തോടെ പറയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി (KC Venugopal On Women's Reservation Bill).

Also Read:Women Reservation Bill faces crucial test in Rajya Sabha | ലോക്‌സഭ കടന്നു, രാജ്യസഭയിൽ നിർണായക പരീക്ഷണം നേരിട്ട് വനിത സംവരണ ബിൽ

പ്രധാനമന്ത്രിയെ വിമര്‍ശിച്ച് :മണിപ്പൂര്‍ വിഷയത്തിലെ പ്രധാനമന്ത്രിയുടെ മൗനത്തെയും കെസി വേണുഗോപാല്‍ പരിഹസിച്ചു. മണിപ്പൂരിലെ സ്ഥിതിഗതികളെക്കുറിച്ച് സംസാരിക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയാണോ സ്‌ത്രീ ശാക്തീകരണത്തെക്കുറിച്ച് പറയുന്നത്. നിങ്ങൾ സ്‌ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്നുവെങ്കില്‍ എന്തുകൊണ്ടാണ് നിർഭയ ഫണ്ട് വിനിയോഗിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. ഈ ബില്‍ എത്രയും പെട്ടെന്ന് പ്രാവര്‍ത്തികമാക്കണം. അതില്‍ ഒബിസി സംവരണവുമുണ്ടാവണം. ഈ ബില്‍ തങ്ങളുടെ സന്തതിയാണെന്നും അതിനാല്‍ ഇതിനെ പിന്തുണയ്‌ക്കുന്നുവെന്നും കെസി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.

Also Read: Udhayanidhi On President's Absence new Parliament: 'ഹിന്ദി നടിമാരെ പാർലമെന്‍റിലേക്ക് ക്ഷണിച്ചു, രാഷ്‌ട്രപതിയെ തഴഞ്ഞു'; ഉദയനിധി സ്റ്റാലിൻ

ബിജെപിക്കും ആര്‍എസ്‌എസ്സിനും പരിഹാസം :ബിജെപി നിലവില്‍ ഈ ബില്‍ കൊണ്ടുവന്നത് പല വിഷയങ്ങളും വഴി തിരിച്ചുവിടാനാണ്. ആരാണ് അവരുടെ പാർട്ടിയെ (ബിജെപി) നിയന്ത്രിക്കുന്നത്. അത് ആര്‍എസ്‌എസ്സാണ്. ആര്‍എസ്‌എസ്സില്‍ എത്ര സ്‌ത്രീകളുണ്ട്. തനിക്ക് 56 ഇഞ്ചുള്ള നെഞ്ചുണ്ടെന്നാണ് നമ്മുടെ പ്രധാനമന്ത്രി പറയുന്നത്. എന്നിട്ടും ബിൽ നടപ്പാക്കുന്നതിൽ നിന്ന് അവരെ തടയുന്നത് എന്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കോൺഗ്രസ് നേതാക്കൾ സംസാരിക്കുന്നതിന് മുമ്പ് ട്യൂഷനില്‍ പങ്കെടുക്കണമെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് വേണുഗോപാലിനെതിരെ തിരിച്ചടിച്ചു.

ABOUT THE AUTHOR

...view details