ഗുവഹത്തി:കാസിരംഗ ദേശീയോദ്യാനത്തിലേക്ക് ഫെബ്രുവരി നാലിന് വിനോദ സഞ്ചാരികള്‍ക്കും പ്രവേശനം. ഈസ്റ്റേൺ അസം വൈൽഡ് ലൈഫ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസര്‍ പുറപ്പെടുവിച്ച പ്രസ്‌താവനയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അസമില്‍ നടക്കുന്ന ജി20 ഉച്ചകോടിയുടെ സാഹചര്യത്തിലാണ് കാസിരംഗ ദേശീയോദ്യാനത്തിലേക്ക് എത്തുന്ന സഞ്ചാരികള്‍ക്കായുള്ള മാര്‍ഗരേഖ പുതുക്കിയത്.
ജി20 നേതാക്കള്‍ ഫെബ്രുവരി നാലിന് കാസിരംഗ നാഷണല്‍ പാര്‍ക്കില്‍; വിനോദ സഞ്ചാരികള്‍ക്കും അന്ന് പ്രവേശവനം - ജീപ്പ് സഫാരി
ഫെബ്രുവരി 1 ന് സെൻട്രൽ റേഞ്ച്, കാസിരംഗ, വെസ്റ്റേൺ റേഞ്ച്, ബഗോരി എന്നീ മേഖലകളില്‍ ജീപ്പ് സഫാരിയും റദ്ധാക്കിയിട്ടുണ്ട്.
നേരത്തെ ഇക്കഴിഞ്ഞ 18 ന് പുറത്തിറക്കിയ പ്രസ്‌താവനയില്‍ കാസിരംഗ, അഗര്‍ത്തോളി മേഖലയില്‍ ഫെബ്രുവരി നാലിന് ജീപ്പ് സഫാരി ഉണ്ടാകില്ലെന്നും അധികൃതര്‍ അറിയിച്ചിരുന്നു. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുന്ന നേതാക്കള്‍ അന്നേ ദിവസം പാര്‍ക്ക് സന്ദര്‍ശിക്കുന്ന സാഹചര്യത്തിലാണ് മറ്റ് വിനോദ സഞ്ചാരികള്‍ക്ക് ജീപ്പ് സഫാരിയില്‍ വിലക്കേര്‍പ്പെടുത്തിയത്. അതേസമയം, കഴിഞ്ഞ ദിവസം ഈസ്റ്റേൺ അസം വൈൽഡ് ലൈഫ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസര്‍ പുറപ്പെടുവിച്ച പ്രസ്‌താവനയില്‍ ഫെബ്രുവരി 1 ന് സെൻട്രൽ റേഞ്ച്, കാസിരംഗ, വെസ്റ്റേൺ റേഞ്ച്, ബഗോരി എന്നീ മേഖലകളില്‍ ജീപ്പ് സഫാരി ഉണ്ടാകില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
മാനേജ്‌മെന്‍റിന്‍റെ പ്രത്യേക ആവശ്യകതകള്‍ ചൂണ്ടിക്കാട്ടിയാണ് ഈ ദിവസം ജീപ്പ് സഫാരി റദ്ദ് ചെയ്‌തത്. അതേ സമയം ഈ ദിവസങ്ങളില്‍ ആന സഫാരി സഞ്ചാരികള്‍ക്ക് ലഭ്യമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.