മുംബൈ : ബോളിവുഡ് താര സുന്ദരി കത്രീന കൈഫും (Katrina Kaif) തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ് സേതുപതിയും (Vijay Sethupathi) ഒന്നിച്ചെത്തുന്ന ചിത്രമാണ് 'മെറി ക്രിസ്‌മസ്'(Merry Christmas). 'മെറി ക്രിസ്‌മസി'ന്‍റെ റിലീസ് തീയതി (Merry Christmas release) പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍. ഡിസംബര്‍ 15നാണ് ലോകമെങ്ങുമുള്ള തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുക.
ശ്രീറാം രാഘവൻ സംവിധാനം ചെയ്യുന്ന സിനിമയില്‍ നിരവധി താരങ്ങള്‍ അണിനിരക്കും. 'അന്ധാധുൻ', 'ബദ്‌ലാപൂർ', 'ഏക് ഹൈസ്‌നാ തി' തുടങ്ങി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ശ്രീറാം രാഘവന്‍. ടിപ്‌സ് ഫിലിംസും മാച്ച്‌ബോക്‌സ് പിക്‌ചേഴ്‌സും ചേര്‍ന്ന് അവതരിപ്പിക്കുന്ന ചിത്രം ഒരേസമയം ഹിന്ദിയിലും തമിഴിലുമായാണ് ചിത്രീകരിച്ചിരിക്കുന്നത്.
കത്രീന കൈഫ് ആണ് സോഷ്യല്‍ മീഡിയയിലൂടെ സിനിമയുടെ റിലീസ് വിവരം അറിയിച്ചിരിക്കുന്നത്. 'മെറി ക്രിസ്‌മസ് 2023 ഡിസംബർ 15ന് നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നു' -കത്രീന ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു. കുറിപ്പിനൊപ്പം സിനിമയുടെ ഒരു പുതിയ പോസ്‌റ്ററും പങ്കുവച്ചിട്ടുണ്ട്. വിജയ് സേതുപതിയും കത്രീനയുമാണ് പോസ്‌റ്ററില്‍.
'മെറി ക്രിസ്‌മസി'ന്‍റെ ഹിന്ദി പതിപ്പിൽ സഞ്ജയ് കപൂർ (Sanjay Kapoor), വിനയ് പഥക് (Vinay Pathak), പ്രതിമ കണ്ണൻ (Pratima Kannan), ടിന്നു ആനന്ദ് (Tinnu Anand), എന്നിവർ അണിനിരക്കുമ്പോള്‍, സിനിമയുടെ തമിഴ് പതിപ്പില്‍ രാധിക ശരത്കുമാർ (Radhika Sarathkumar) ഷൺമുഖരാജ (Shanmugaraja) കെവിൻ ജയ് ബാബു (Kevin Jay Babu) രാജേഷ് വില്യംസ് (Rajesh Williams) എന്നിവരും അതേ വേഷങ്ങളില്‍ എത്തും.