ശ്രീനഗർ: തീവ്രവാദികളുടെ വെടിയേറ്റ് കശ്‌മീരി പണ്ഡിറ്റായ സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതിന് പിന്നാലെ പീപ്പിൾസ് അലയൻസ് ഫോർ ഗുപ്‌കർ ഡിക്ലറേഷന്‍റെ (പിഎജിഡി) നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി കാശ്‌മീരി പണ്ഡിറ്റുകളുടെ പ്രതിനിധി സംഘം. ശ്രീനഗറിലെ പാർലമെന്‍റ് അംഗം ഡോ. ഫാറൂഖ് അബുള്ളയുടെ വസതിയിൽ നടന്ന ചടങ്ങിൽ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അധ്യക്ഷ മെഹബൂബ മുഫ്‌തി, സിപിഎമ്മിന്‍റെ മുതിർന്ന നേതാവ് എം വൈ തരിഗാമി, അവാമി നാഷണൽ കോൺഫറൻസ് നേതാവ് മുസാഫർ ഷാ എന്നിവരും പങ്കെടുത്തു.
'കശ്മീരി പണ്ഡിറ്റുകളുടെ ഒരു പ്രതിനിധി സംഘം ഇന്ന് ഞങ്ങളെ കണ്ടു. അവർ തങ്ങളുടെ ആശങ്കകളും ആവശ്യങ്ങളും പങ്കുവച്ചു. ജമ്മു കശ്മീർ ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹയെ കാണാനും പണ്ഡിറ്റുകളുടെ ആവശ്യങ്ങൾ അദ്ദേഹത്തിന് മുൻപാകെ അറിയിക്കാനും പിഎജിഡി അംഗങ്ങൾ തീരുമാനിച്ചു. ലെഫ്റ്റനന്‍റ് ഗവർണറുടെ പ്രതികണം എന്തായിരിക്കുമെന്ന് നമുക്ക് നോക്കാം. എം വൈ തരിഗാമി മാധ്യമങ്ങളോട് പറഞ്ഞു.