കേരളം

kerala

ETV Bharat / bharat

പണ്ഡിറ്റുകള്‍ക്ക് നേരെ കശ്‌മീരില്‍ വീണ്ടും തീവ്രവാദി ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

തെക്കന്‍ കശ്‌മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ പണ്ഡിറ്റ് സഹോദരങ്ങള്‍ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു

By

Published : Oct 15, 2022, 3:42 PM IST

Updated : Oct 15, 2022, 7:17 PM IST

Kashmiri Pandit shot dead in Kashmir Shopian  kashmir pandit killed in Shopian  Kashmiri pandit death in jammu kashmir  Kashmiri pandit shot dead  Jammu kashmir news  terrorists kill kashmiri pandits  militants shot kashmiri pandit  kashmir pandit killed news  കശ്‌മീരില്‍ പണ്ഡിറ്റുകള്‍  കശ്‌മീരില്‍ വീണ്ടും തീവ്രവാദ ആക്രമണം  ഷോപ്പിയാന്‍ ജില്ലയില്‍  കശ്‌മീരില്‍ തീവ്രവാദി ആക്രമണങ്ങള്‍  കശ്‌മീരിലെ പണ്ഡിറ്റുകള്‍ക്ക് നേരെ ആക്രമണം  കശ്‌മീര്‍ വാര്‍ത്തകള്‍
പണ്ഡിറ്റുകള്‍ക്ക് നേരെ കശ്‌മീരില്‍ വീണ്ടും തീവ്രവാദി ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍:കശ്‌മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ പണ്ഡിറ്റ് സമുദായത്തില്‍പ്പെട്ടയാള്‍ തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടയാളുടെ സഹോദരന് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. സുനില്‍ കുമാര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. സഹോദരന്‍ പിന്‍റുകുമാറിനെയാണ് ഗുരുതരമായ പരിക്കുകളോടെ ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇന്ന്(ഒക്‌ടോബര്‍ 15) ഷോപ്പിയാനിലെ ചോട്ടിപൊര എന്ന പ്രദേശത്തിലെ ഒരു ആപ്പിള്‍ തോട്ടത്തില്‍ നില്‍ക്കുകയായിരുന്ന സഹോദരങ്ങള്‍ക്ക് നേരെ തീവ്രവാദികള്‍ വെടിവയ്‌ക്കുകയായിരുന്നു. ആക്രമണം നടന്ന പ്രദേശം സുരക്ഷ സേന അടച്ചിരിക്കുകയാണ്.

കഴിഞ്ഞ ഏതാനും ആഴ്‌ചകളായി കശ്‌മീരില്‍ തീവ്രവാദി ആക്രമണങ്ങള്‍ വര്‍ധിച്ച് വരികയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകള്‍ക്കും പണ്ഡിറ്റ് സമുദായത്തില്‍പ്പെട്ടവര്‍ക്കും നേരെ പല തവണ തീവ്രവാദ ആക്രമണം കശ്‌മീര്‍ താഴ്‌വരയില്‍ ഉണ്ടായിട്ടുണ്ട്.

Last Updated : Oct 15, 2022, 7:17 PM IST

ABOUT THE AUTHOR

...view details