ബന്ധിപോര: ട്വന്‍റി ട്വന്‍റി ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്കെതിരായ പാക് വിജയം ആഘോഷിച്ചെന്ന് ആരോപിച്ച് അറസ്റ്റുചെയ്യപ്പെട്ട കശ്‌മീരി വിദ്യാർഥികളെ മോചിപ്പിക്കണമെന്ന് കുടുംബങ്ങൾ. മാനുഷിക പരിഗണന നൽകി വിദ്യാർഥികളെ വിട്ടയക്കണമെന്നും തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നും വിദ്യാർഥികളുടെ കുടുംബങ്ങൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യർഥിച്ചു.
രാജ ബാൽവന്ദ് സിങ് എഞ്ചിനീയറിങ് ടെക്‌നിക്കൽ കോളജിലെ വിദ്യാർഥികളെയാണ് രാജ്യ ദ്രോഹക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്‌തത്. വിദ്യാർഥികളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.