കേരളം

kerala

ETV Bharat / bharat

മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കശ്മീര്‍ പ്രസ് ക്ലബ്ബ് - മുഹ്‌റം ആഘോഷങ്ങൾക്കിടെ മർദനം

ജഹാംഗീർ ചൗക്കിൽ വച്ച് മുഹറം ആഘോഷങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥർ മാധ്യമ പ്രവർത്തകർക്ക് നേരെ അതിക്രമം അഴിച്ചുവിട്ടത്.

Kashmir Press Club Condemns Police Assault on Media Persons Covering Muharram Procession  Muharram  Kashmir  Srinagar  Tuesday  police lathicharge  Kashmir Press Club  media  attack on media in kashmir  മുഹ്‌റം ആഘോഷങ്ങൾ  കശ്‌മീരിൽ മാധ്യമപ്രവർത്തകർക്ക് നേരെ മർദനം  കശ്‌മീരിൽ റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകർക്ക് മർദനം  കശ്‌മീരിലെ മർദനം  മുഹ്‌റം ആഘോഷങ്ങൾക്കിടെ മർദനം  മുഹറം റിപ്പോർട്ടിങ്
മുഹറം റിപ്പോർട്ടിങ്; മാധ്യമ പ്രവർത്തകർക്ക് നേരെയുണ്ടായ അതിക്രമത്തിൽ അപലപിച്ച് കശ്‌മീർ പ്ലസ്‌ ക്ലബ്

By

Published : Aug 18, 2021, 9:27 AM IST

ശ്രീനഗർ:മുഹറം ആഘോഷങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമ പ്രവർത്തകർക്ക് നേരെയുണ്ടായ അതിക്രമത്തെ അപലപിച്ച് കശ്‌മീർ പ്രസ്‌ ക്ലബ്. മാധ്യമ പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചുവിട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും മാധ്യമ സ്വാതന്ത്ര്യം മനസിലാകുന്ന രീതിയിലേക്ക് ഇവരുടെ റാങ്ക് മാറ്റണമെന്നും കെപിസി ആവശ്യപ്പെട്ടു. ശ്രീനഗറിലെ ജഹാംഗീർ ചൗക്കിൽ മുഹറം ആഘോഷങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മാധ്യമ പ്രവർത്തകർക്ക് നേരെ പൊലീസിന്‍റെ അതിക്രമമുണ്ടായത്.

ഫോട്ടോ ജേണലിസ്റ്റുകൾ ഉൾപ്പടെയുള്ളവർക്കെതിരെയാണ് പൊലീസ് ഉദ്യോഗസ്ഥർ പ്രകോപനമില്ലാതെ അതിക്രമം അഴിച്ചുവിട്ടതെന്ന് കെപിസി ആരോപിച്ചു. പൊലീസിന്‍റെ നടപടി നിർഭാഗ്യകരവും അനാവശ്യവുമായിരുന്നുവെന്നും കെപിസി ചൂണ്ടിക്കാട്ടി.

ALSO READ:പെട്രോൾ വിലയിൽ മാറ്റമില്ല; ഡീസൽ വില ലിറ്ററിന് 22 പൈസ കുറഞ്ഞു

ABOUT THE AUTHOR

...view details