വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിൽ ഗ്രനേഡ് ആക്രമണം - Grenade attack in 'Sopore
ബാരാമുള്ള ജില്ലയിലെ സോപൂർ പട്ടണത്തിലെ ബസ് സ്റ്റാന്‍റിലാണ് ആക്രമണം ഉണ്ടായത്

വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിൽ ഗ്രനേഡ് ആക്രമണം
ശ്രീനഗർ: വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിൽ ഗ്രനേഡ് ആക്രമണം. ജില്ലയിലെ സോപൂർ പട്ടണത്തിലെ ബസ് സ്റ്റാന്‍റിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ശനിയാഴ്ച വൈകുന്നേരമാണ് ഗ്രനേഡ് ആക്രമണം നടന്നത്. ഉടൻ തന്നെ പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചതായി വൃത്തങ്ങൾ അറിയിച്ചു.