ശ്രീനഗര്‍: കശ്‌മീരില്‍ രണ്ടിടങ്ങളിലായി സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. പട്ടാൻ പ്രദേശമായ യെദിപൊരയിലും ഷോപിയാൻ ജില്ലയിലെ ചിത്രഗാമിലുമാണ് ഏറ്റുമുട്ടല്‍. ഇന്ന് (സെപ്‌റ്റംബര്‍ 30) പുലര്‍ച്ചെയാണ് ഇരു സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്‌തത്.
കശ്‌മീരില്‍ രണ്ടിടങ്ങളിലായി ഭീകരരുമായി ഏറ്റുമുട്ടല്‍; തെരച്ചില്‍ ഊര്‍ജിതമാക്കി സുരക്ഷാസേന - Shopian and Baramulla
കശ്‌മീരിലെ യെദിപൊരയിലും ഷോപിയാനിലും ഇന്ന് പുലര്‍ച്ചെയാണ് സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലുണ്ടായത്
Etv Bharatകശ്‌മീരില്‍ രണ്ടിടങ്ങളിലായി ഭീകരരുമായി ഏറ്റുമുട്ടല്‍; തെരച്ചില്‍ ഊര്‍ജിതമാക്കി സുരക്ഷാസേന
കശ്‌മീർ സോൺ പൊലീസിനെ ഉദ്ദരിച്ച് ദേശീയ വാര്‍ത്ത ഏജന്‍സിയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഭീകരര്‍ക്കായി പൊലീസും സുരക്ഷാസേനയും തെരച്ചില്‍ ഊര്‍ജിതമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു.
Last Updated : Sep 30, 2022, 6:52 AM IST