ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴി ഫാമില്‍ നിന്ന് ശേഖരിച്ച സാമ്പിളിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ച പരിശോധനക്ക് അയച്ച സാമ്പിളിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് പൗൾട്രി ഡിവിഷൻ (മൃഗസംരക്ഷണ വകുപ്പ്) ജോയിന്‍റ് ഡയറക്ടർ ഡോ. മുഷ്താഖ് അഹമ്മദ് ഷാ ഇടിവി ഭാരതിനോട് പറഞ്ഞു.
ശ്രീനഗറില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു - പരിശോധന
രോഗം പടരാതിരിക്കാന്‍ മുന്‍കരുതല്‍ നടപടി സ്വീകരിച്ചതായി മൃഗസംരക്ഷണ വകുപ്പ് ജോയിന്‍റ് ഡയറക്ടർ ഡോ. മുഷ്താഖ് അഹമ്മദ് ഷാ അറിയിച്ചു
ശ്രീനഗറില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു
രോഗം പടരാതിരിക്കാന്‍ മുന്‍കരുതല്‍ നടപടി സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു. കോഴി ഉൽപന്നങ്ങളുടെ ഇറക്കുമതിയും വകുപ്പ് നിരീക്ഷിച്ച് തുടങ്ങിയിട്ടുണ്ട്. കോഴി ഉൽപന്നങ്ങൾ ശ്രീനഗറിലേക്ക് എത്തുന്നതിന് മുന്‍പ് പരിശോധിക്കുന്നതിനായി ജമ്മു ദേശീയപാതയിൽ രണ്ട് സ്ഥലങ്ങളിൽ സ്ക്രീനിങ് സെന്‍ററുകളും സ്ഥാപിച്ചിട്ടുണ്ട്.