കേരളം

kerala

ETV Bharat / bharat

'നിന്നെ സ്നേഹിക്കാന്‍ മാത്രമാണ് ഞാൻ ഈ ലോകത്തേക്ക് വന്നത്'; പ്രണയവും ദു:ഖവും വിവാഹവും ഒക്കെയായി സത്യം പ്രേമിന്‍റെ കഥ... - സത്യംപ്രേം കി കഥ ട്രെയിലര്‍

ആധുനിക കാലഘട്ടത്തിലെ ബോളിവുഡ് പ്രണയമാണ് കാർത്തിക് ആര്യൻ - കിയാര അദ്വാനിയുടെ സത്യംപ്രേം കി കഥ. ജൂൺ 29ന് ചിത്രം റിലീസ് ചെയ്യും.

Satyaprem Ki Katha trailer out  Kartik Aaryan  Kiara Advani  bollywood movies  latest bollywood movie  romantic films  kartik aaryan and kiara film  Bhool Bhulaiyaa 2 jodi  Sameer Vidwans  Satyaprem Ki Katha release date  Satyaprem Ki Katha trailer  Satyaprem Ki Katha  Kartik Aaryan Kiara Advani love story  Kartik Aaryan  Kiara Advani  സത്യം പ്രേമിന്‍റെ കഥ  ആധുനിക കാലഘട്ടത്തിലെ ബോളിവുഡ് പ്രണയമാണ്  സത്യംപ്രേം കി കഥ  ഭൂൽ ഭുലയ്യ 2  കാർത്തിക് ആര്യനും കിയാര അദ്വാനിയും  കാർത്തിക് ആര്യന്‍  കിയാര അദ്വാനി  സത്യംപ്രേം കി കഥ ട്രെയിലര്‍  സത്യംപ്രേം കി കഥ റിലീസ്
'നിന്നെ സ്നേഹിക്കാന്‍ മാത്രമാണ് ഞാൻ ഈ ലോകത്തേയ്‌ക്ക് വന്നത്'; പ്രണയവും ദു:ഖവും വിവാഹവും ഒക്കെയായി സത്യം പ്രേമിന്‍റെ കഥ...

By

Published : Jun 5, 2023, 7:17 PM IST

'ഭൂൽ ഭുലയ്യ 2' താരങ്ങളായ കാർത്തിക് ആര്യനും കിയാര അദ്വാനിയും 'സത്യപ്രേം കി കഥ'യിലൂടെ വീണ്ടും ഒന്നിച്ചെത്തുകയാണ്. പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മ്യൂസിക്കല്‍ ലൗവ് ഡ്രാമ 'സത്യപ്രേം കി കഥ'യുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍. ജൂൺ 29നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

രണ്ട് മിനിറ്റ് 30 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലറില്‍ സത്യപ്രേമും (കാര്‍ത്തിക് ആര്യന്‍) കഥയും (കിയാര അദ്വാനി), അവരുടെ പ്രണയവുമാണ് ഹൈലൈറ്റാകുന്നത്. പ്രണയത്തിനായി കൊത്തിക്കുന്ന സത്യപ്രേം... ഒരു പ്രണയബന്ധം സൂക്ഷിക്കുന്ന കഥ..

സത്യപ്രേമും കഥയും തമ്മില്‍ പ്രണയത്തിലാകുകയും പിന്നീട് വിവാഹം കഴിക്കാന്‍ ഇവര്‍ തീരുമാനിക്കുകയും ചെയ്യുന്നുണ്ടെങ്കിലും വിധിയുടെ തീരുമാനം മറ്റൊന്നാണ്. ഇവര്‍ക്കിടയില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. ഇരുവരുടെ ജീവിതത്തിന്‍റെ നേര്‍കാഴ്‌ചയാണ് ട്രെയിലറില്‍ ദൃശ്യമാകുന്നത്. പ്രണയവും സന്തോഷവും ദു:ഖവും ഒക്കെയായി എല്ലാ ഘടകങ്ങളിലും അടങ്ങുന്നതാണ് 'സത്യപ്രേം കി കഥ' എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

സത്യപ്രേമിനെ ബോധ്യപ്പെടുത്തുന്ന ഒരു 'സത്യം' മറഞ്ഞിരിക്കുന്നുണ്ട്. ബന്ധം ഒരുമിച്ച് നിലനിർത്താൻ സത്യപ്രേം തന്‍റെ ഏറ്റവും മികച്ചത് നല്‍കുന്നു. എന്നാല്‍ എന്താണ് ആ 'സത്യം' എന്നതാണ് കഥാതന്തു.

സമീർ വിദ്വാൻസ് സംവിധാനം ചെയ്‌ത സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത് സാജിദ് നദിയാദ്‌വാലയും നമ പിക്‌ചേഴ്‌സും ചേർന്നാണ്. 'ഭൂൽ ഭുലയ്യ 2' എന്ന ബ്ലോക്ക്ബസ്‌റ്ററിന് ശേഷം കിയാരയും കാർത്തിക്കും രണ്ടാമതായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'സത്യപ്രേം കി കഥ'.

ട്രെയിലര്‍ റിലീസിന് മുമ്പ് തന്നെ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങിയിരുന്നു. മെയ്‌ 27നാണ് ചിത്രത്തിലെ 'നസീബ്‌ സേ' എന്ന ഗാനം പുറത്തിറങ്ങിയത്. ഈ ഗാനത്തിന് ആരാധകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിനോടകം തന്നെ 'നസീബ്‌ സേ' ഗാനം കണ്ടിരിക്കുന്നത് 29 ദശലക്ഷത്തിലധികം പേരാണ്.

'നസീബ്‌ സേ'യുടെ മനേഹരമായ വരികളും അതിന്‍റെ ഈണവും ശരിക്കും ആകർഷകമാണ്. കാർത്തികിന്‍റെയും കിയാരയുടെയും പ്രണയ ബന്ധം വളരെ മനോഹരമായി തന്നെ ഈ ഗാനരംഗത്തില്‍ പ്രദർശിപ്പിച്ചിട്ടുണ്ട്. ഗാനത്തിലെ കാര്‍ത്തിക്കിന്‍റെയും കിയാരയുടെയും മികച്ച കെമിസ്‌ട്രിയിലൂടെ ഇരുവരും ജനഹൃദയങ്ങളെ കീഴടക്കി. പായൽ ദേവും വിശാൽ മിശ്രയും ചേർന്ന് ആലപിച്ച ഈ മനോഹരം ഗാനം കശ്‌മീരിലെ അതിമനോഹരമായ ഭൂപ്രകൃതിയിലാണ് ചിത്രീകരിച്ചത്.

വളരെ കാലത്തിന് ശേഷം മനോഹരമായൊരു പ്രണയകാലം തിയേറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. കാര്‍ത്തിക്, കിയാര എന്നിവരെ കൂടാതെ സുപ്രിയ പഥക് കപൂർ, ഗജരാജ് റാവു, സിദ്ധാർത്ഥ് രന്ധേരിയ, രാജ്‌പാൽ യാദവ്, അനുരാധ പട്ടേൽ, നിർമിതേ സാവന്ത്, ശിഖ തൽസാനിയ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 'സത്യപ്രേം കി കഥ'യ്ക്ക് 'സത്യ നാരായൺ കി കഥ' എന്നാണ് ആദ്യം പേരിട്ടിരുന്നത്. എന്നാൽ ആരെയും വ്രണപ്പെടുത്താതിരിക്കാൻ നിർമ്മാതാക്കൾ ഈ പേര് മാറ്റുകയായിരുന്നു.

'സത്യപ്രേം കി കഥ' കൂടാതെ മറ്റ് സിനിമകളുടെയും തിരക്കിലാണ് കാര്‍ത്തിക് ആര്യന്‍. 'ക്യാപ്റ്റൻ ഇന്ത്യ', 'ആഷിഖി 3', എന്നിവയാണ് കാര്‍ത്തിക് ആര്യന്‍റെ മറ്റ് പുതിയ പ്രോജക്‌ടുകള്‍. ആക്ഷൻ ഡ്രാമ ചിത്രം 'ഗെയിം ചേഞ്ചർ' ആണ് കിയാര അദ്വാനിയുടെ മറ്റൊരു പുതിയ പ്രോജക്‌ട്. സിനിമയില്‍ രാം ചരണ്‍ ആണ് കിയാരയുടെ നായകനായെത്തുന്നത്.

Also Read:റൊമാന്‍റിക്കായി കിയാരയും കാര്‍ത്തിക്കും; ട്രെയിലര്‍ റിലീസ് അപ്‌ഡേറ്റുമായി താരങ്ങള്‍

ABOUT THE AUTHOR

...view details