കേരളം

kerala

ETV Bharat / bharat

റൊമാന്‍റിക്കായി കിയാരയും കാര്‍ത്തിക്കും; ട്രെയിലര്‍ റിലീസ് അപ്‌ഡേറ്റുമായി താരങ്ങള്‍ - സത്യപ്രേം കി കഥ പോസ്‌റ്റര്‍

കാർത്തിക് ആര്യനും കിയാര അദ്വാനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സത്യപ്രേം കി കഥ ജൂൺ 29ന് റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ പുതിയ റൊമാന്‍റിക് പോസ്‌റ്റര്‍ പുറത്തുവിട്ടു.

Satya Prem Ki Katha Trailer OUT  Kartik Aaryan and Kiara Advani  Kartik and Kiara on Instagram  Satyaprem Ki Katha new poster  Sameer Vidwans  Satya Prem Ki Katha  Kartik Aaryan  Kiara Advani  റൊമാന്‍റിക്കായി കിയാരയും കാര്‍ത്തിക്കും  കിയാരയും കാര്‍ത്തിക്കും  പോസ്‌റ്ററില്‍ ഒളിപ്പിച്ച് ട്രെയിലര്‍ റിലീസ്  കാർത്തിക് ആര്യനും കിയാര അദ്വാനിയും  കാർത്തിക് ആര്യന്‍  കിയാര അദ്വാനി  സത്യപ്രേം കി കഥ ജൂൺ 29ന്  സത്യപ്രേം കി കഥ  ഭൂൽ ഭുലയ്യ 2  സത്യപ്രേം കി കഥ റൊമാന്‍റിക് പോസ്‌റ്റര്‍  സത്യപ്രേം കി കഥ പോസ്‌റ്റര്‍  സത്യപ്രേം കി കഥ ട്രെയിലര്‍
റൊമാന്‍റിക്കായി കിയാരയും കാര്‍ത്തിക്കും

By

Published : Jun 4, 2023, 4:00 PM IST

ബ്ലോക്ക്‌ബസ്‌റ്റര്‍ ചിത്രം 'ഭൂൽ ഭുലയ്യ 2'വിന് ശേഷം കാർത്തിക് ആര്യനും കിയാര അദ്വാനിയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'സത്യപ്രേം കി കഥ'. ഈ വര്‍ഷം പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'സത്യപ്രേം കി കഥ'. ഇപ്പോഴിതാ സിനിമയുടെ പുതിയ അപ്‌ഡേറ്റുമായി ഞായറാഴ്‌ച രാവിലെ തന്നെ ഇരു താരങ്ങളും സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്.

'സത്യപ്രേം കി കഥ'യുടെ പുതിയ റൊമാന്‍റിക് പോസ്‌റ്റര്‍ കാര്‍ത്തിക്കും കിയാരയും തങ്ങളുടെ ഇന്‍സ്‌റ്റഗ്രാം പേജുകളില്‍ പങ്കുവച്ചു. പോസ്‌റ്ററിലൂടെ ട്രെയിലര്‍ റിലീസ് തീയതി വെളിപ്പെടുത്തിയിരിക്കുകയാണ് താരങ്ങള്‍.

മനോഹരമായ അലങ്കാരങ്ങളുടെ പശ്ചാത്തലത്തിൽ കിയാരയും കാര്‍ത്തിക്കും പരസ്‌പരം കണ്ണുകളിലേക്ക് ആർദ്രമായി നോക്കുന്ന ചിത്രമാണ് പോസ്‌റ്ററില്‍ കാണാനാവുക. ഇരുവരും മികച്ച ഓൺ-സ്‌ക്രീൻ ജോഡികളാണെന്ന് തെളിയിക്കുന്നതാണ് പുതിയ പോസ്‌റ്റര്‍.

'സത്യപ്രേം കി കഥ'യുടെ ട്രെയിലർ നാളെ രാവിലെ 11.11ന് റിലീസാകും. സാജിദ് നദിയാദ്‌വാല, സത്യപ്രേം കി കഥ. ജൂണ്‍ 29 എന്നീ ഹാഷ്‌ടാഗുകളോടു കൂടിയാണ് കാര്‍ത്തിക് ആര്യന്‍ പോസ്‌റ്റര്‍ പങ്കുവച്ചത്. കാര്‍ത്തിക്കിന്‍റെ പോസ്‌റ്റിന് പിന്നാലെ പ്രതികരണം അറിയിച്ച് ആരാധകരും രംഗത്തെത്തി.

'നിങ്ങളെ കാണാൻ ഇനിയും കാത്തിരിക്കാനാവില്ല.' -ഒരാള്‍ കുറിച്ചു. '2023ല്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന റൊമാന്‍റിക് ചിത്രം വന്നിരിക്കുന്നു. നിരവധി പേര്‍ ചുവന്ന ഹാര്‍ട്ട് ഇമോജികളും ഫയര്‍ ഇമോജികളും പങ്കുവച്ചു.

സമീർ വിദ്വാൻസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുപ്രിയ പഥക് കപൂർ, ഗജരാജ് റാവു, രാജ്‌പാൽ യാദവ്, ശിഖ തൽസാനിയ, സിദ്ധാർഥ് രന്ധേരിയ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

ചിത്രത്തിലെ 'നസീബ് സേ' എന്ന ആദ്യ ഗാനം അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ഗാനരംഗത്തിലെ കിയാരയുടെയും കാര്‍ത്തിക്കിന്‍റെയും മികച്ച കെമിസ്‌ട്രിയിലൂടെ ഇരുവരും ജനഹൃദയങ്ങളെ കീഴടക്കിയിരുന്നു. പായൽ ദേവും വിശാൽ മിശ്രയും ചേർന്ന് ആലപിച്ച ഈ ഗാനം കശ്‌മീരിലെ അതിമനോഹരമായ ഭൂപ്രകൃതിയിലാണ് ചിത്രീകരിച്ചത്.

നേരത്തെ ചിത്രത്തില്‍ നിന്നുള്ളൊരു രംഗം സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്നിരുന്നു. കാർത്തിക്കും കിയാരയും തമ്മിലുള്ള വിവാഹ രംഗമാണ് ചോര്‍ന്നത്. വിവാഹ മണ്ഡപത്തിന് ചുറ്റും വലയം ചെയ്യുന്ന താരങ്ങളെയാണ് ലീക്കായ ചിത്രത്തില്‍ കാണാനായത്. ജൂൺ 29നാണ്‌ 'സത്യപ്രേം കി കഥ' തിയേറ്ററുകളിൽ എത്തുക.

അതേസമയം 'ഷെഹ്‌സാദ' ആയിരുന്നു കാര്‍ത്തിക് ആര്യന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ഫെബ്രുവരി 17ന് റിലീസ് ചെയ്‌ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. തെലുഗു സൂപ്പര്‍ താരം അല്ലു അർജുന്‍റെ 'അല വൈകുണ്‌ഠപുരംലോ' എന്ന തെലുഗു ചിത്രത്തിന്‍റെ ഹിന്ദി റീമേക്കായിരുന്നു 'ഷെഹ്‌സാദ'. വരുണ്‍ ധവാന്‍റെ സഹോദരൻ രോഹിത് ധവാനാണ് ഹിന്ദി റീമേക്ക് സംവിധാനം ചെയ്‌തത്. പരേഷ് റാവൽ, റോണിത് റോയ്, മനീഷ കൊയ്‌രാള, സണ്ണി ഹിന്ദുജ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

ഈ വര്‍ഷം നിരവധി പ്രോജക്‌ടുകളുടെ തിരക്കിലാണ് കാര്‍ത്തിക് ആര്യന്‍. 'ആഷിഖി 3', 'ക്യാപ്റ്റൻ ഇന്ത്യ' എന്നിവയാണ് കാര്‍ത്തിക് ആര്യന്‍റെ മറ്റ് പുതിയ ചിത്രങ്ങള്‍. അതേസമയം ആക്ഷൻ ഡ്രാമ ചിത്രമായ 'ഗെയിം ചേഞ്ചർ' ആണ് കിയാര അദ്വാനിയുടെ മറ്റൊരു പുതിയ സിനിമ. ചിത്രത്തില്‍ 'ആർആർആർ' താരം രാം ചരണ്‍ ആണ് കിയാരയുടെ നായകനായെത്തുന്നത്.

Also Read:കശ്‌മീര്‍ താഴ്‌വരയില്‍ പ്രണയിച്ച് കാര്‍ത്തിക്കും കിയാരയും; ഷാരൂഖ്‌ കജോള്‍ പ്രണയ ഗാനത്തെ ഓര്‍മിപ്പിച്ച് താരങ്ങള്‍

ABOUT THE AUTHOR

...view details