ബെംഗളൂരു: ബെംഗളൂരുവിലെ കസ്‌തൂരി നഗറില്‍ അഞ്ച് നില കെട്ടിടം തകര്‍ന്നുവീണു. പതിനഞ്ച് ദിവസത്തിനിടെ മൂന്നാമത്തെ കെട്ടിടമാണ് ബെംഗളൂരുവില്‍ തകര്‍ന്ന് വീണത്. കെട്ടിടത്തില്‍ താമസിയ്ക്കുന്നവര്‍ ഇറങ്ങിയോടിയതിനാല്‍ ആളപായം ഒഴിവായി. മൂന്ന് കുടുംബങ്ങളാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്.
ബൃഹത്ത് ബെംഗളൂരു മഹാനഗര പലികെ ജോയിന്‍റ് കമ്മിഷണര്‍, ഈസ്റ്റേണ്‍ ഡിവിഷണ്‍ ഡെപ്യൂട്ടി കമ്മിഷണര്‍ എന്നിവര്‍ സംഭവസ്ഥലം പരിശോധിച്ചു. കെട്ടിട ഉടമ ഫറൂഖ് ബെഗിനെതിരെ രാമമൂര്‍ത്തി നഗര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തു. ഇയാള്‍ ഒളിവിലാണെന്നാണ് വിവരം.