ബംഗളുരു:തനിക്ക് വധഭീഷണി കത്ത് ലഭിച്ചതായി കർണാടക മുൻ മന്ത്രി ബിടി ലളിത നായിക്. കോൺഗ്രസ് നേതാവ് എച്ച്എം രേവണ്ണയെ അനുമോദിക്കുന്ന ചടങ്ങിനിടെയാണ് വെളിപ്പെടുത്തൽ. മെയ് ഒന്നിന് തനിക്കൊപ്പം തമിഴ്‌നാട് ബിജെപി ജനറൽ സെക്രട്ടറി സിടി രവി, കന്നട നടൻ ശിവരാജ് കുമാർ, ഒരു മാധ്യമ പ്രവർത്തകൻ എന്നിവരെക്കൂടി വധിക്കുമെന്നായിരുന്നു ഭീഷണിയെന്ന് നായിക് പറഞ്ഞു.
കർണാടക മുൻ മന്ത്രിക്ക് വധഭീഷണി
മെയ് ഒന്നിന് മുൻ മന്ത്രി ബിടി ലളിത നായികിനൊപ്പം മൂന്ന് പേരെ കൂടി വധിക്കുമെന്നായിരുന്നു ഭീഷണി
കർണാടക മുൻ മന്ത്രിക്ക് വധഭീഷണി
എന്നാൽ അത് വ്യാജ സന്ദേശം ആയിരിക്കുമെന്നും തന്നെ വധിക്കാൻ നോക്കുന്നവർ ഒരിക്കലും രവിയെ ഉന്നം വയ്ക്കില്ല എന്നും ലളിത നായിക് അഭിപ്രായപ്പെട്ടു. എന്നാൽ സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.