ബെംഗളൂരു :ഇതര ജാതിയില്‍പ്പെട്ടയാളോടൊപ്പം യുവതി വീട് വിട്ടിറങ്ങിയതിനെ തുടർന്ന് മാതാപിതാക്കളും സഹോദരനും ആത്മഹത്യ ചെയ്‌തു. കര്‍ണാടകയിലെ ഷിഡ്‌ലഘട്ട താലൂക്കിലെ ഹണ്ടിഗനാലയില്‍ ഇന്ന് (ഒക്‌ടോബര്‍ നാല്) രാവിലെയാണ് സംഭവം. ശ്രീരാമപ്പ (65), സരോജമ്മ (60), മനോജ് (24) എന്നിവരാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് :അർച്ചന എന്ന യുവതി ഇതര ജാതിയിൽപ്പെട്ട നാരായണ സ്വാമിയുമായി പ്രണയത്തിലായിരുന്നു. നാരായണ സ്വാമിയെ വിവാഹം ചെയ്യുന്നതിനായി യുവതി വീട് വിട്ടിറങ്ങിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ശ്രീരാമപ്പയുടെ ആത്മഹത്യ കുറിപ്പ് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.