ബെംഗളൂരു:സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങളില്‍ ചിലത് പിന്‍വലിച്ച് കര്‍ണാടക. രാത്രി കർഫ്യൂ പിന്‍വലിയ്‌ക്കാനും സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാനുമാണ് തീരുമാനം. തിങ്കളാഴ്ച മുതലാണ് ഇത് നടപ്പിലാകുക.
ഒന്നുമുതല്‍ ഒന്‍പത് വരെയുള്ള ക്ളാസുകളാണ് 31-ാം തിയതി മുതല്‍ പുനഃരാരംഭിക്കുക. മഹാരാഷ്ട്ര, കേരളം, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ളവര്‍ക്ക് നിർബന്ധിത ആർ.ടി.പി.സി.ആർ പരിശോധനകള്‍ തുടരും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കർണാടക റവന്യൂ മന്ത്രി ആർ അശോക, വിദഗ്‌ധ സമിതി എന്നിവരടങ്ങിയ കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.