ബെംഗളൂരു:കർണാടകയിലെ വിജയപൂർ നഗരത്തിൽ സ്വകാര്യ ഭക്ഷ്യ സംഭരണശാലയിലുണ്ടായ അപകടത്തിൽ ഏഴ് തൊഴിലാളികൾക്ക് ദാരുണാന്ത്യം (Karnataka warehouse disaster). ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ചോളം നിറച്ചിരുന്ന ചാക്കുകെട്ടുകള്‍ മറിഞ്ഞാണ് അപകടം (Maize Sacks Collapsed) ഉണ്ടായത്. തൊഴിലാളികൾ മറിഞ്ഞുവീണ ചാക്കുകെട്ടുകള്‍ക്ക് അടിയില്‍ കുടുങ്ങുകയായിരുന്നു.
വിജയപുരയില്‍ പ്രവര്‍ത്തിക്കുന്ന രാജ്‌ഗുരു ഇൻഡസ്ട്രീസിൽ (Rajguru Industries Accident) ഇന്നലെ (ഡിസംബർ 04) രാത്രിയിലാണ് അപകടം നടന്നത് (Karnataka Vijayapura Maize Sacks Collapse Accident). രാജേഷ് മുഖിയ (25), രാംബ്രീസ് മുഖിയ (29), ശംഭു മുഖിയ (26), ലുഖോ ജാദവ് (56), രാം ബാലക് (38), കിഷൻ കുമാർ (20), ദലൻചന്ദ എന്നിവരാണ് മരണപ്പെട്ട തൊഴിലാളികൾ. പതിനേഴ് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.