ബെംഗളുരു:ദളിത് വിഭാഗത്തിൽപ്പെടുന്ന കുട്ടി ക്ഷേത്രദർശനം നടത്തിയതിനെ തുടർന്ന് ക്ഷേത്രം ശുദ്ധീകരിച്ച് സവർണ വിഭാഗം. ക്ഷേത്രത്തിന്‍റെ പവിത്രത വീണ്ടെടുക്കാനായാണ് ഈ നടപടിയെന്നാണ് ഇവരുടെ വിശദീകരണം. കോപ്പൽ ജില്ലയിലെ മിയാപൂർ ഗ്രാമത്തിലാണ് സംഭവം.
സെപ്‌റ്റംബർ നാലിന് ജന്മദിനത്തിലാണ് നാല് വയസുകാരൻ ഹനുമാൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയത്. വിവരമറിഞ്ഞതിനെ തുടർന്ന് സെപ്‌റ്റംബർ 11ന് ഗ്രാമവാസികൾ യോഗം ചേരുകയും ക്ഷേത്രം വൃത്തിയാക്കുന്നതിനും കുട്ടിയുടെ മാതാപിതാക്കളിൽ നിന്ന് 11,000 രൂപ പിഴ ഈടാക്കാനും തീരുമാനിക്കുകയുമായിരുന്നു.