ചിത്രദുർഗ:ചിത്രദുർഗ ജില്ലയിലെ ദേശീയ പാതയില്‍ വാഹനങ്ങളുടെ കൂട്ടിയിടിയില്‍ നാല് മരണം. പത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ആളൂർ ക്രോസിന് സമീപം തിങ്കാളാഴ്ച പുലർച്ചെയാണ് സംഭവം.
ഹനുമപ്പ കലകപ്പ ഹുനഗുണ്ടി (30), ഗുരപ്പ ഹുഗർ (26), രമേഷ് (28), പ്രശാന്ത് ഹട്ടി (36) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ഹിരിയൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരുവിലേക്ക് ഉള്ളി കയറ്റി പോവുകയായിരുന്ന ലോറി ടയർ പൊട്ടിത്തെറിച്ച് മറിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന്, അമിതവേഗത്തില്‍ പുറകിൽ വരികയായിരുന്ന കാർ ട്രക്കിൽ ഇടിച്ചു.