കർണാടകയിൽ 7,955 പേർക്ക് കൂടി കൊവിഡ് - കർണാടകയിലെ കൊവിഡ് കേസുകൾ
ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥരീകരിച്ചവരുടെ എണ്ണം 10,48,085 ആയി.
ബെംഗളൂരു:കർണാടകയിൽ 7,955 പേർക്ക് കൂടി കൊവിഡ് സ്ഥരീരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥരീകരിച്ചവരുടെ എണ്ണം 10,48,085 ആയി. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 46 പേർ കൂടി മരണപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12,813 ആയി. സംസ്ഥാനത്ത് ഇതുവരെ 9,77,169 പേർ കൊവിഡിൽ നിന്ന് മുക്തരായി. സംസ്ഥാനത്ത് നിലവിൽ 58,084 പേർ ചിക്തസയിലുണ്ട്. കൊവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ബെംഗളൂരു ഉൾപടെയുളള നഗരങ്ങളിൽ രാത്രി കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.