കർണാടകയിൽ 662 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കർണാടക കൊവിഡ് കണക്ക്
11,861 സജീവ കൊവിഡ് രോഗികളാണ് കർണാടകയിലുള്ളത്
കർണാടകയിൽ 662 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ബെംഗളൂരു:സംസ്ഥാനത്ത് 662 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 9,17,571 ആയി. 1,344 പേർ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തരുടെ എണ്ണം 8,93,617 ആയി ഉയർന്നു. നാല് മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണനിരക്ക് 12,074 ആയി. 11,861 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.