കര്‍ണാടകയില്‍ 1446 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - covid 19
24 മണിക്കൂറിനിടെ 13 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.

കര്‍ണാടകയില്‍ 1446 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ബെംഗളൂരു: കര്‍ണാടകയില്‍ 1446 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 13 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 894 പേര്‍ കഴിഞ്ഞ ദിവസം രോഗവിമുക്തി നേടിയെന്ന് ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ 8,89,113പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 24,689 പേര്‍ ചികില്‍സയില്‍ തുടരുന്നു. 11821 പേര്‍ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു. അതേ സമയം 8,52,584 പേര്‍ രോഗവിമുക്തി നേടിയിട്ടുണ്ട്.