ബെംഗളൂരു: കർണാടകയ്ക്ക് രണ്ട് ലക്ഷം ഡോസ് കൊവിഷീൽഡ് വാക്സിൻ ലഭിച്ചതായി ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകർ. സംസ്ഥാനത്ത് ഇതുവരെ 10,94,000 ഡോസ് വാക്‌സിനുകൾ ലഭിച്ചു. 9,50,000 ഡോസ് കൊവിഷീൽഡും 1,44,000 ഡോസ് കൊവാക്സിനുമാണ് ലഭിച്ചത്. ഇത് കൂടാതെ 1,11,24,470 ഡോസ് വാക്‌സിൻ കൂടി കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ചതായും മന്ത്രി പറഞ്ഞു.
കർണാടകയ്ക്ക് രണ്ട് ലക്ഷം ഡോസ് കൊവിഷീൽഡ് വാക്സിൻ - Covishied vaccine
സംസ്ഥാനത്ത് 30,309 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 525 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു.
കർണാടകയ്ക്ക് രണ്ട് ലക്ഷം ഡോസ് കൊവിഷീൽഡ് വാക്സിൻ
Also Read:കുറയാതെ കൊവിഡ് മരണം; രോഗികളുടെ എണ്ണം കുറയുന്നു
സംസ്ഥാനത്ത് പ്രതിദിനം കൊവിഡ് ബാധിതരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുന്നു. ചൊവ്വാഴ്ച സംസ്ഥാനത്ത് 30,309 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 525 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 22,72,374ആയി. നിലവിൽ 5,75,028 സജീവ രോഗബാധിതരാണ് കർണാടകയിലുള്ളത്. കൊവിഡ് ബാധിച്ച് 22,838 മരണങ്ങളും റിപ്പോർട്ട് ചെയ്തു.