കേരളം

kerala

ETV Bharat / bharat

Karnataka Rain | തീരദേശ, മലയോര മേഖലകളില്‍ മഴ ശക്തം; മോശം കാലാവസ്ഥയെ തുടര്‍ന്ന് മംഗളൂരുവില്‍ വ്യോമഗതാഗതം താറുമാറായി

കര്‍ണാടകയില്‍ വീണ്ടും മഴ ശക്തം. ഇന്ന് രാവിലെയോടെയാണ് വീണ്ടും സംസ്ഥാനത്ത് മഴ ശക്തിപ്പെട്ടത്

Karnataka Rain  Karnataka Rain Updates  Mangalore Airport  Karnataka Rain Mangalore Airport  Rain Updates  Rain  കര്‍ണാടക മഴ  മഴ  മംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളം മഴ  മംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളം
Karnataka Rain

By

Published : Jul 8, 2023, 2:28 PM IST

മംഗളൂരു:കര്‍ണാടകയിലെ തീരദേശ മേഖലയില്‍ വീണ്ടും മഴ ശക്തം. കഴിഞ്ഞ തിങ്കാളാഴ്‌ച മുതല്‍ ശക്തിയായി പെയ്‌ത മഴയ്‌ക്ക് ഇന്നലെ വൈകുന്നേരത്തോടെ നേരിയ ശമനമുണ്ടായിരുന്നു. എന്നാല്‍, ഇന്ന് പുലര്‍ച്ചയോടെയാണ് വീണ്ടും മഴ ശക്തിപ്പെട്ടത്.

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ നാല് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

താറുമാറായി വ്യോമഗതാഗതം:മോശം കാലാവസ്ഥയെ തുടര്‍ന്ന് മംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വ്യോമ ഗതാഗതം താറുമാറായി. രാവിലെ ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന പല വിമാനങ്ങളും ഏറെ വൈകിയാണ് വിമാനത്താവളത്തില്‍ ഇറക്കിയത്. മുംബൈ, ദുബായ് എന്നിവിടങ്ങളില്‍ നിന്നുമെത്തിയ വിമാനങ്ങളാണ് വൈകി ലാന്‍ഡ് ചെയ്‌തത്.

ഹൈദരാബാദില്‍ നിന്നുമെത്തിയ വിമാനത്തിനും കൃത്യസമയത്ത് മംഗളൂരുവില്‍ ലാന്‍ഡ് ചെയ്യാനായിരുന്നില്ല. വായുവില്‍ ഏറെ നേരം ചുറ്റിക്കറങ്ങിയ ശേഷമായിരുന്നു ഇത് റണ്‍വേയില്‍ ഇറക്കിയത്.

മലയോര മേഖലയിലും മഴ ശക്തം:സംസ്ഥാനത്ത്മലയോര മേഖലകളിലും കനത്ത മഴ തുടരുകയാണ്. മണ്ണിടിച്ചില്‍ ഉള്‍പ്പടെയുള്ള സംഭവങ്ങളും സംസ്ഥാനത്ത് നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. നിരവധി മരങ്ങള്‍ കടപുഴകി വീണ് കെട്ടിടങ്ങള്‍ക്കും മറ്റും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ഭദ്ര നദിയുടെ ഒഴുക്കും വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കലസ താലൂക്കിലെ കഗ്ഗനഹല്ല വില്ലേജിലെ കലുശങ്ക പൂർണമായും വെള്ളത്തിനടിയിലായതായാണ് റിപ്പോര്‍ട്ട്. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ മലയോര മേഖലയിലെ 34 പഞ്ചായത്തുകളിലെ 77 വില്ലേജുകളില്‍ ജില്ല ഭരണകൂടം അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കാസര്‍കോട് ജില്ലയിലും മഴ കനക്കുന്നു:കര്‍ണാടകവുമായി അതിര്‍ത്തി പങ്കിടുന്ന കാസര്‍കോടും മഴ വീണ്ടും ശക്തി പ്രാപിക്കുന്നു. പുഴകള്‍ കര കവിഞ്ഞൊഴുകുകയാണ്. താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉപ്പള, മധൂര്‍, ഭീമനടി എന്നിവിടങ്ങളില്‍ നദികൾ അപകടനിലയും കടന്ന് ഒഴുകുകയാണ്. തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം ജില്ല ഭരണകൂടം നല്‍കി. ജില്ലയുടെ മലയോര മേഖലയിലും മഴ മണിക്കൂറുകളായി നിർത്താതെ പെയ്യുകയാണ്.

നിലവില്‍ ഇതുവരെ വെള്ളരിക്കുണ്ട് താലൂക്കിൽ 90 മില്ലി മീറ്റർ മഴയാണ് പെയ്‌തത്. ഹൊസ്‌ദുർഗ്, കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിലും മഴ ശക്തമായി പെയ്യുകയാണ്. ജൂലൈ മൂന്ന് മുതല്‍ ഏഴ് വരെ റിപ്പോര്‍ട്ട് ചെയ്‌ത കണക്കനുസരിച്ച് മഴക്കെടുതിയില്‍ ഒരാളാണ് മരണപ്പെട്ടത്. നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്. ജില്ലയില്‍ 68 വീടുകൾ ഭാഗികമായും രണ്ട് വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്.

ജില്ലയില്‍ ഇതുവരെ പെയ്‌ത മഴയില്‍ 995 കർഷകരുടെ 54.66 ഹെക്‌ടർ ഭൂമിയിലെ കൃഷി നശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 42.47 ലക്ഷം രൂപയുടെ നാശനഷ്‌ടമുണ്ടായതായാണ് കണക്കുകള്‍. മഴ ശക്തികുറയുകയും വെള്ളം ഇറങ്ങുകയും ചെയ്‌തതോടെ വെള്ളരിക്കുണ്ട് താലൂക്കിൽ കിനാനൂർ ജിഎൽപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ പ്രവേശിപ്പിച്ചവരെ ഇന്നലെയോടെ വീട്ടിലേക്ക് മാറ്റിയിരുന്നു.

ക്യാമ്പ് പിരിച്ചുവിട്ട വിവരം വെള്ളരിക്കുണ്ട് തഹസിൽദാറും അറിയിച്ചിരുന്നു. ഹൊസ്‌ദുർഗ് താലൂക്കിലെ പള്ളിക്കരയിൽ 65ാം നമ്പർ അങ്കണവാടിയിൽ ക്യാമ്പ് ഇപ്പോഴും തുടരുകയാണ്.

Also Read :Kerala Rain | മഴ ദുർബലമാകുന്നു; ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത

ABOUT THE AUTHOR

...view details