ബെംഗളൂരു :കാസര്‍കോട് നിന്നും പണം ഇടപാട് സംഘം തട്ടികൊണ്ടുപോയ യുവാവിനെ സിനിമ സ്റ്റൈലില്‍ രക്ഷപ്പെടുത്തി. കാസര്‍കോട് സ്വദേശിയായ അന്‍വറിനെയാണ് കര്‍ണാടക പൊലീസ് സാഹസികമായി രക്ഷപ്പെടുത്തിയത്. ഇതിന്‍റെ ദൃശ്യങ്ങളും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.
തട്ടിക്കൊണ്ട് പോയ യുവാവിനെ സിനിമ സ്റ്റൈലില്‍ രക്ഷപെടുത്തി ; സമൂഹമാധ്യമങ്ങളില്‍ ഹിറ്റായി കര്‍ണാടക പൊലീസ് - Karnataka police
കാസര്‍കോട് സ്വദേശിയായ അന്‍വറിനെയാണ് പൊലീസ് സാഹസികമായി രക്ഷപെടുത്തിയത്.
യുവാവിനേയും കൊണ്ട് സംഘം കര്‍ണാടക അതിര്‍ത്തി കടക്കാന്‍ സാധ്യതയുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് കര്‍ണാടക അതിര്‍ത്തി ജില്ലയായ ഹസ്സനില്‍ ഗോരുരു പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പൊലീസ് സംഘം കാത്തു നിന്നു. ലോറിയും ജെസിബിയും ഉപയോഗിച്ച് റോഡ് തടഞ്ഞെങ്കിലും പൊലീസിനെ കണ്ടതോടെ കാര്‍ തിരിച്ചു വിട്ട് സംഘം രക്ഷപെട്ടു.
ഓടുന്ന വാഹനത്തില്‍ നിന്നും അന്‍വറിനെ വളരെ സാഹസികമായാണ് പൊലീസ് രക്ഷപെടുത്തിയത്. സംഭവം പ്രദേശത്തുണ്ടായിരുന്ന ആരോ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‌തതോടെ പൊലീസും ദൃശ്യങ്ങളും ഹിറ്റായി. അന്‍വര്‍ സുരക്ഷിതമാണെന്നും പൊലീസ് വ്യക്തമാക്കി.