ബെംഗളുരു:വ്യാജ മൊബൈൽ ആപ്ലിക്കേഷനുകൾ വഴി 290 കോടി രൂപയുടെ നിക്ഷേപതട്ടിപ്പ് നടത്തിയ സംഘം പിടിയിലായി. മലയാളിയായ അനസ് അഹമ്മദിന്‍റെ നേതൃത്വത്തിലുള്ള ഒമ്പതാംഗ സംഘമാണ് കർണാടക പൊലീസ് പിടിയിലായത്. രണ്ട് ചൈനീസ് പൗരന്മാർ, രണ്ട് ടിബറ്റ് പൗരന്മാർ, ഷെൽ കമ്പനികളുടെ അഞ്ച് ഡയറക്‌ടർന്മാർ എന്നിവരാണ് അറസ്റ്റിലായത്.
കേസിലെ മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട മാഫിയകളാണ് ഇതിന് പിന്നിലെന്നും ചൈനീസ് ഹവാല ഇടപാട് നടത്തുന്ന കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസുകാരനെ കേസിൽ സംശയമുണ്ടെന്നും പൊലീസ് അറിയിച്ചു.