ബെംഗളൂരു: ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വരാൻ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കര്‍ണാടകയിലെ പൊതുയിടങ്ങളില്‍ വൻ തിരക്ക്. അവശ്യവസ്തുക്കൾ വാങ്ങുന്നതിനായി ഹൂബ്ലി മാർക്കറ്റിൽ നൂറുകണക്കിന് പേരാണ് തടിച്ചുകൂടിയത്. പലയിടങ്ങളിലും കൊവിഡ് പ്രോട്ടോക്കോൾ പാടെ പാളി. കടകള്‍ക്ക് മുന്നിൽ ആളുകള്‍ വ്യാപകമായി കൂടി നില്‍ക്കുന്ന കാഴ്‌ചയാണ് മാര്‍ക്കറ്റില്‍ കണ്ടത്. മാസ്ക് ഇടാതെയും ആളുകള്‍ പൊതുയിടങ്ങളില്‍ ഇറങ്ങുന്നുണ്ട്. മെയ് പത്തിന് രാവിലെ ആറ് മണി മുതൽ മെയ് 24ന് രാവിലെ ആറ് മണി വരെയാണ് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഭക്ഷണശാലകൾ, ഇറച്ചി കടകൾ, പച്ചക്കറി കടകൾ എന്നിവ രാവിലെ ആറ് മുതൽ രാവിലെ 10 വരെ പ്രവർത്തിക്കാൻ അനുവാദം നൽകിയിട്ടുണ്ട്.
കര്‍ണാടകയില്‍ ഹൂബ്ലി മാര്‍ക്കറ്റില്‍ വൻ ജനക്കൂട്ടം - കൊവിഡ് പ്രോട്ടോക്കോള്‍
മെയ് പത്തിന് രാവിലെ ആറ് മണി മുതൽ മെയ് 24ന് രാവിലെ ആറ് മണി വരെയാണ് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. 47,563 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്. 482 മരണവും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ബെംഗളൂരുവിലാണ് രോഗം പടര്‍ന്നുപിടിക്കുന്നത്. പുതുതായി റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 21,534 രോഗികളും 285 മരണവും ബെംഗളൂരുവിലാണ്. 1.6 ലക്ഷം സാമ്പിളുകളാണ് ശനിയാഴ്‌ച പരിശോധിച്ചത്. 30.2 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.'
also read: ഇന്ത്യയിൽ 4,03,738 പേർക്ക് കൂടി കൊവിഡ്; 24 മണിക്കൂറിൽ 4,092 മരണം