കേരളം

kerala

ETV Bharat / bharat

ചോക്ക് കഷണങ്ങളിൽ മായാജാലവുമായി കർണാടക സ്വദേശി - ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി

പ്രദീപ് മഞ്ജുനാഥ് നായിക് എന്ന വിദ്യാർഥിയാണ് ഇന്ത്യയുടെ ദേശീയഗാനം ചോക്ക് കഷണങ്ങളിൽ കൊത്തിയെടുത്ത് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയിരിക്കുന്നത്.

karnataka native carved national anthem in chalk pieces; enters 'book of records'  karnataka native enters book of records  ചോക്ക് കഷ്ണങ്ങളിൽ മായാജാലവുമായി കർണാടക സ്വദേശി  ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി  കർണാടക സ്വദേശി പ്രദീപ് മഞ്ജുനാഥ് നായിക്
ചോക്ക് കഷ്ണങ്ങളിൽ മായാജാലവുമായി കർണാടക സ്വദേശി

By

Published : Jul 17, 2021, 6:00 AM IST

ബെംഗളുരു:കർണാടക സ്വദേശി പ്രദീപ് മഞ്ജുനാഥ് നായിക് തന്‍റെ കരങ്ങൾ കൊണ്ട് വിസ്മയങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ദേശീയഗാനം കേവലം ചോക്ക് കഷ്ണങ്ങളിൽ കൊത്തിയെടുത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയിരിക്കുകയാണ് ഈ അതുല്യ പ്രതിഭ. എസ്‌ഡിഎം കോളജിൽ നിന്നും ഡിഗ്രി പഠനം പൂർത്തിയാക്കിയ പ്രദീപ് ഇപ്പോൾ കർവാറിൽ ബിഎഡ് ചെയ്തുകൊണ്ടിരിക്കുകയാണ്.

ചോക്ക് കഷ്ണങ്ങളിൽ മായാജാലവുമായി കർണാടക സ്വദേശി

ഏകദേശം പതിനെട്ട് മണിക്കൂറെടുത്താണ് പ്രദീപ് ചോക്കുകളിൽ ദേശീയഗാനം കൊത്തിയെടുത്തത്. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവയാണ് തനിക്ക് ഈ നേട്ടം കൈവരിക്കാന്‍ പ്രചോദനമായത്. ദേശീയഗാനവും, ഗാനത്തിന്‍റെ രചയിതാവായ ടാഗോറിനെയും കൊത്തിയെടുക്കാന്‍ ഏകദേശം ആറുദിവസമെടുത്തതായി പ്രദീപ് പറയുന്നു.

ടൗട്ടെ ചുഴലിക്കാറ്റിനെത്തുടർന്നുള്ള ഓൺലൈന്‍ ക്ലാസുകളുടെ വിരസത ഒഴിവാക്കാനാണ് ഈ വിനോദത്തിൽ ഏർപ്പെട്ടത്. രണ്ട് ലോക റെക്കോർഡുകളിലും (ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്) ഇടം ലഭിച്ചതിൽ താന്‍ വളരെ ഏറെ സന്തോഷവാനാണെന്നും യുവാവ് പറഞ്ഞു. അച്ഛൻ മഞ്ജുനാഥിന്‍റെയും അമ്മ ചന്ദ്രകലയുടെയും നിരന്തരമായ പിന്തുണ ഈ നേട്ടത്തിന് സഹായിച്ചതെന്നും പ്രദീപ് കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details