ദക്ഷിണ കന്നഡ:കർണാടകയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും കുറ്റകൃത്യം ഫോണിൽ പകർത്തുകയും ചെയ്‌ത യുവാവിന് 15 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ദക്ഷിണ കന്നഡയിലെ ടുഡോർ ഗ്രാമവാസിയായ സീതാറാം എന്നയാളാണ് ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത്. പ്രതിക്ക് 50,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
കർണാടകയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 15 വർഷം തടവ് - സീതാറാം
ദക്ഷിണ കന്നഡയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും കുറ്റകൃത്യം ഫോണിൽ പകർത്തുകയും ചെയ്‌ത പ്രതിക്ക് 15 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി
വെള്ളിയാഴ്‌ച (ഒക്‌ടോബർ 07) ദക്ഷിണ കന്നഡ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതിയും ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി-2ഉം ആണ് വിധി പ്രസ്‌താവിച്ചത്. 2019 ജനുവരി എട്ടാം തീയതിയായിരുന്നു സംഭവം. പെൺകുട്ടിയെ പ്രതി ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി അതിക്രമം കാണിക്കുകയായിരുന്നു.
സംഭവം ആരോടെങ്കിലും വെളിപ്പെടുത്തിയാൽ സമൂഹ മാധ്യമങ്ങളിൽ ദൃശ്യം പ്രചരിപ്പിക്കുമെന്നും ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ പെൺകുട്ടി സംഭവം മാതാപിതാക്കളെ അറിയിക്കുകയും തുടർന്ന് പ്രതിക്കെതിരെ മാതാപിതാക്കൾ ബാജ്‌പെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്‌തു. കേസ് അന്വേഷിച്ച ബാജ്‌പെ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്‌ടർ കെ.ആർ നായക് അന്വേഷണത്തിന് ശേഷം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.