കേരളം

kerala

ETV Bharat / bharat

ബൊമ്മെയുടേത് നല്ല ഭരണം തന്നെ; ഓഡിയോ വിവാദത്തില്‍ രാജിവെക്കില്ലെന്ന് കര്‍ണാടക മന്ത്രി - കര്‍ണാടക സര്‍ക്കാരിനെതിരായ വിവാദം

ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാര്‍ കാര്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ജെ.സി മധുസ്വാമിയുടേതായി പുറത്തുവന്ന ഓഡിയോയില്‍ പറയുന്നത്. എന്നാല്‍, എപ്പോഴാണ് ഇങ്ങനെ സംസാരിച്ചതെന്ന് തനിക്ക് ഓർമയില്ലെന്നാണ് മന്ത്രിയുടെ ഇപ്പോഴത്തെ വാദം.

karnataka jc madhuswamy statement audio clip  karnataka jc madhuswamy statement on audio clip controversy  ഓഡിയോ വിവാദത്തില്‍ താന്‍ രാജിവക്കേണ്ടതില്ലെന്ന് കര്‍ണാടക മന്ത്രി  കർണാടക മന്ത്രി ജെസി മധുസ്വാമി ഓഡിയോ വിവാദം  Karnataka Minister JC Madhuswamy audio controversy  ജെസി മധുസ്വാമി  jc madhuswamy  കര്‍ണാടക സര്‍ക്കാരിനെതിരായ വിവാദം  Controversy against Karnataka Govt
ഓഡിയോ വിവാദത്തില്‍ താന്‍ രാജിവക്കേണ്ടതില്ലെന്ന് കര്‍ണാടക മന്ത്രി; ബൊമ്മൈയുടേത് നല്ല ഭരണം തന്നെ

By

Published : Aug 17, 2022, 5:47 PM IST

ബെംഗളൂരു:കര്‍ണാടക സര്‍ക്കാരിനെതിരായ ഫോണ്‍ സംഭാഷണം ചോര്‍ന്ന വിഷയത്തില്‍ പ്രതികരിച്ച് ബി.ജെ.പി നേതാവും കർണാടക മന്ത്രിയുമായ ജെ.സി മധുസ്വാമി. പുറത്തുവന്ന ഫോണ്‍ സംഭാഷണം തന്‍റേതു തന്നെയാണ്. രഹസ്യമായി കോൾ റെക്കോഡ് ചെയ്യുന്നത് കുറ്റകരമാണെന്നും ബസവരാജ് ബൊമ്മെയുടെ മന്ത്രിസഭയിലെ നിയമ മന്ത്രി ജെ.സി മധുസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.

''ഓഡിയോ വളരെ പഴക്കം ചെന്നതാണ്. എപ്പോഴാണ് ഇങ്ങനെ സംസാരിച്ചതെന്ന് എനിക്ക് ഓർമ്മയില്ല. നമ്മുടെ സർക്കാരിനോടും മന്ത്രിമാരോടും എനിക്ക് നല്ല ബഹുമാനമുണ്ട്''. മധുസ്വാമി തന്‍റെ ഭാഗം ന്യായീകരിച്ച് ചിക്കനായകനഹള്ളിയിലെ ജെ.സി പുര പ്രദേശത്തുവച്ച് പറഞ്ഞു. ''ഒരു അജ്ഞാതൻ എന്നെ പ്രകോപിപ്പിക്കുകയാണ് ഉണ്ടായത്. അങ്ങനെയൊരു സാഹചര്യത്തിലാണ് സംസാരിച്ചത്. എന്തു തന്നെയായാലും രഹസ്യമായി ഫോണ്‍ കോൾ റെക്കോഡു ചെയ്യുന്നത് കുറ്റകരമാണ്. ഇങ്ങനെയിരിക്കെ തന്നെ, ഫോണ്‍ സംഭാഷണം പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ് നല്‍കും''.

'സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം നല്ലരീതിയില്‍':''എനിക്കെതിരെ ആരെങ്കിലും ഗൂഢാലോചന നടത്തിയതായി ഞാന്‍ കരുതുന്നില്ല. ഇതേക്കുറിച്ച് എനിക്ക് ആരെയും കുറ്റപ്പെടുത്താന്‍ കഴിയില്ല. ഈ ഓഡിയോയുമായി ബന്ധപ്പെട്ട കാര്യം ഞാൻ വിശദയമായി തന്നെ മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ രാജി കൊടുത്തിട്ട് കാര്യമില്ല. മുഖ്യമന്ത്രി എന്‍റെ രാജി ആവശ്യപ്പെട്ടാൽ ആ സമയം ഞാന്‍ നല്‍കും''.

''മന്ത്രി സോമശേഖറിനെക്കുറിച്ച് ഞാൻ മാന്യമായാണ് സംസാരിച്ചത്. സർക്കാർ നല്ല രീതിയിലാണ് പ്രവർത്തിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സർക്കാരിന്‍റെ കാര്യത്തിൽ തെല്ലും സംശയമില്ല. മുഖ്യമന്ത്രി ബൊമ്മൈ നല്ല രീതിയിൽ തന്നെയാണ് ഭരണം നിര്‍വഹിക്കുന്നത്. ഓഡിയോ വിഷയത്തില്‍ തന്‍റെ രാജിയില്‍ അര്‍ഥമില്ല. മന്ത്രിസഭ പുനസംഘടിപ്പിക്കേണ്ട സാഹചര്യമില്ല''. അദ്ദേഹം വ്യക്തമാക്കി.''

വെറുതെയൊരു ഭരണമെന്ന് മന്ത്രി:ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി ഭരണം മുന്നോട്ടു പോകുന്നുവെന്നേയുള്ളൂവെന്നും, കാര്യമായി ഒന്നും സംഭവിക്കുന്നില്ലെന്നുമാണ് മന്ത്രി ഓഡിയോയില്‍ പറയുന്നത്. അതേസമയം, സംസ്ഥാന ഭരണത്തെക്കുറിച്ച് വ്യാപക വിമർശനം ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് പാതിവഴിയിൽ സ്ഥാനം നഷ്‌ടമായേകുമോയെന്ന ആശങ്ക ശക്തിപ്പെടുകയാണ്. ഒരു മന്ത്രി തന്നെ സർക്കാരിനെതിരെ സംസാരിക്കുന്ന സംഭാഷണം പുറത്തുവന്നതോടെയാണ് ഇക്കാര്യം ബലപ്പെട്ടത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കർണാടക സന്ദർശിച്ചതിന് പിന്നാലെയാണ് ബസവരാജ് ബൊമ്മെയ്‌ക്ക് മുഖ്യമന്ത്രി പദം നഷ്‌ടപ്പെട്ടേക്കുമോയെന്ന അഭ്യൂഹം ആദ്യം ഉയര്‍ന്നത്. എന്നാല്‍, ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് യാതൊരു വാസ്‌തവവുമില്ലെന്നാണ് മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ നിലപാട്. സർക്കാരിനെതിരായ പരാമർശത്തില്‍ മന്ത്രി മധുസ്വാമി രാജിവയ്ക്കണമെന്ന ആവശ്യവുമായി മറ്റൊരു മന്ത്രിയായ എസ്.ടി സോമശേഖർ രംഗത്തെത്തിയിരുന്നു.

'ഉത്തരവാദിത്തമില്ലാതെ സംസാരിക്കരുത്':''സര്‍ക്കാര്‍ വെറുതെയങ്ങ് മുന്നോട്ടു പോവുകയാണെന്ന് അദ്ദേഹത്തിനു തോന്നുന്നുണ്ടെങ്കിൽ, എത്രയും വേഗം നിയമമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടതുണ്ട്. അദ്ദേഹവും ഈ സർക്കാരിന്‍റെ ഭാഗമാണെന്ന് മറന്നുപോവരുത്. എല്ലാ മന്ത്രിസഭ യോഗങ്ങളിലും പങ്കെടുത്ത് അവിടെ കൈക്കൊള്ളുന്ന തീരുമാനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ആളാണ് അദ്ദേഹമെന്നത് മറക്കരുത്. ഉത്തരവാദിത്തമില്ലാതെ ഇത്തരം പ്രസ്‌താവന നടത്തുന്നത് ശരിയല്ല''. സോമശേഖർ നിയമ മന്ത്രിക്കെതിരായി പറഞ്ഞു.

കഴിഞ്ഞ മാസം യുവമോർച്ച പ്രവർത്തകന്‍ കൊലപ്പെട്ട സംഭവത്തിൽ സർക്കാരിനെതിരെ കടുത്ത വിമർശനം പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ഉയര്‍ന്നിരുന്നു. 2021 ൽ ബി.ജെ.പി മുതിർന്ന നേതാവ് ബി.എസ് യെദ്യൂരപ്പയുടെ പിൻഗാമിയായാണ് ബസവരാജ് ബൊമ്മെ മുഖ്യമന്ത്രി പദത്തിലെത്തിയത്.

ABOUT THE AUTHOR

...view details