ബെംഗളൂരു: കൊവിഡ് വ്യാപനം കണക്കിലെടുത്ത് മൈസൂർ മഹാനഗർ പാലികയിലേക്കുള്ള മേയർ തെരഞ്ഞെടുപ്പ് നടത്തുന്നത് മാറ്റണമെന്നാവശ്യപ്പെട്ട് കർണാടക ഹൈക്കോടതി. ജൂൺ 11ന് ആയിരുന്നു തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ ജൂൺ 21 വരെ തെരഞ്ഞെടുപ്പ് നടത്തരുത് എന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
Also Read:സോനു സൂദിനെ കാണാന്‍ തെലങ്കാനയില്‍ നിന്ന് കാല്‍നടയായി മുംബൈയില്‍, വെങ്കടേശിനെ ചേര്‍ത്തുപിടിച്ച് നടന്‍
കൊവിഡ് വ്യാപനം കണക്കിലെടുത്ത് നിലവിലെ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നത് ഉചിതമല്ലെന്നും ജൂൺ 21 വരെ തെരഞ്ഞെടുപ്പ് നടത്തരുത് എന്നുമാണ് കോടതി ഉത്തരവിട്ടത്. മൈസൂർ മഹാനഗര പാലികയുടെ കോർപ്പറേറ്റർ പ്രദീപ് ചന്ദ്രയാണ് തെരഞ്ഞെടുപ്പ് നടത്തിപ്പിനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. വിഷയത്തെക്കുറിച്ച് അന്വേഷിച്ച കോടതി തെരഞ്ഞെടുപ്പ് നടത്തിപ്പ് തടഞ്ഞ് ഇടക്കാല ഉത്തരവ് പുറത്തിറക്കുകയായിരുന്നു.
Also Read:'ബില്‍ഡ് ബാക്ക് ബെറ്റർ' ; ജി7 ഉച്ചകോടിയില്‍ മോദി പങ്കെടുക്കും
മൈസൂരിൽ കൊവിഡ് കേസുകളുടെ എണ്ണം അധികമാണെന്നും ഈ സാഹചര്യത്തിൽ ആളുകൾ കൂട്ടമായി എത്തുന്നത് പ്രശ്‌നങ്ങൾ സങ്കീർണമാക്കുമെന്നും ഹർജിക്കാരന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജാതി സർട്ടിഫിക്കേറ്റ് വ്യാജമാണെന്ന ആരോപണത്തിന് പിന്നാലെ മൈസൂർ മുൻ മേയർ രുക്‌മിണി മഡെഗൗഡയെ ആയോഗ്യയാക്കിയതിനാലാണ് നിലവിൽ തെരഞ്ഞെടുപ്പ് നടത്തുന്നത്.